തമിഴ്‌നാട്ടില്‍ ഗവണ്‍മെന്റ്-ഗവര്‍ണര്‍ പോര് തുടരുന്നു. നിയമസഭയില്‍ നിന്ന് ഗവര്‍ണര്‍ ആര്‍ എന്‍ രവി ഇറങ്ങി പോയി. എഴുതിക്കൊടുത്ത പ്രസംഗമല്ല ഗവര്‍ണര്‍ വായിച്ചതെന്ന് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ പറഞ്ഞു.
നയപ്രഖ്യാപനത്തിനിടെ തമിഴ്‌നാട് ഗവര്‍ണര്‍ ആര്‍ എന്‍ രവി സഭയില്‍ നിന്ന് ഇറങ്ങിപ്പോയത്. സഭ ചേര്‍ന്നത് മുതല്‍ ഗവര്‍ണറുടെ ‘തമിഴ്‌നാടിനെക്കാള്‍ നല്ലത് തമിഴകമാണെന്ന പരാമര്‍ശ’ത്തിനെതിരെ സഭയുടെ പ്രതിഷേധം ഉയര്‍ന്നിരുന്നു. ബിജെപി-ആര്‍എസ്എസ് അജണ്ട നടപ്പാക്കാനാകില്ലെന്ന മുദ്രാവാക്യങ്ങളോട് കൂടിയായിരുന്നു സഭയില്‍ ഗവെര്‍ണര്‍ക്കെതിരെ ഡിഎംകെയുടെ പ്രതിഷേധം. എഴുതിക്കൊടുത്ത പ്രസംഗമല്ല ഗവര്‍ണര്‍ വായിച്ചതെന്ന മുഖ്യമന്ത്രിയുടെ പരാമര്‍ശത്തിനു ശേഷമാണ് ഗവര്‍ണര്‍ സഭയില്‍ നിന്ന് ഇറങ്ങിപ്പോയത്.
സംസ്ഥാന സര്‍ക്കാര്‍ തയാറാക്കിയ പ്രസംഗത്തില്‍ മതേതരത്വത്തെ പരാമര്‍ശിക്കുന്ന ഭാഗങ്ങളും പെരിയാര്‍, ബി.ആര്‍. അംബേദ്കര്‍, കെ. കാമരാജ്, സി.എന്‍. അണ്ണാദുരൈ, കരുണാനിധി തുടങ്ങിയ നേതാക്കളുടെ പേരുകളും മുഖ്യമന്ത്രി പ്രമേയം അവതരിപ്പിച്ചതിന് ശേഷം ഗവര്‍ണര്‍ ഒഴിവാക്കിയിരുന്നു. ഗവര്‍ണറുടെ നടപടി ഭരണഘടന വിരുദ്ധമാണെന്നും സ്റ്റാലിന്‍ അഭിപ്രായപ്പെട്ടു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here