ചരിത്രത്തിലാദ്യമായി പൊലീസ് ആക്ട് സെക്ഷൻ 86 പ്രകാരം ഉദ്യോഗസ്ഥനെ പിരിച്ച് വിട്ട് കേരള പൊലീസ്.സ്ത്രീ പീഡനക്കേസിലടക്കം 9 ക്രിമിനൽ കേസുകളിൽ പ്രതിയായ ബേപ്പൂർ കോസ്റ്റൽ സർക്കിൾ ഇൻസ്പെക്ടർ പിആർ സുനുവിനെയാണ് സർവീസിൽ നിന്നും പിരിച്ചുവിട്ടത്.സ്ഥിരമായി ഗുരുതര കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നവരെ സർവ്വീസിൽ തുടരുന്നതിൽ നിന്നും അയോഗ്യരാക്കുന്നതാണ് കെപി ആക്ട് 86.പൊലീസിലെ ക്രിമിനലുകൾക്കെതിരെ കർശ നടപടി സ്വീകരിക്കണമെന്ന സംസ്ഥാന സർക്കാറിന്റെ ശക്തമായ നിർദ്ദേശത്തെ തുടർന്നാണ് നടപടി.
അച്ചടക്ക നടപടിയുടെ ഭാഗമായി ഡിജിപിയുടേതാണ് തീരുമാനം. ഇയാളെ സർവിസിൽനിന്ന് പുറത്താക്കിയതായി സംസ്ഥാന പൊലീസ് മേധാവി അനിൽകാന്ത് അറിയിച്ചു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here