വായന ഗുണകരമായ ലഹരി: മുഖ്യമന്ത്രി

വായന ഗുണകരമായ ലഹരിയെന്ന് മുഖ്യമന്ത്രി. വായന ശീലമാക്കുന്നത് ലഹരി ഉപയോഗം കുറക്കാന്‍ സാധിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. നിയമസഭാ അന്താരാഷ്ട്ര പുസ്തകോത്സവം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വായന ഗുണകരമായ ലഹരിയാണെന്നും വായനാശീലം ലഹരി ഉപയോഗം കുറക്കാന്‍ സഹായിക്കുമെന്നും പറഞ്ഞു. നിയമസഭ സമുച്ചയത്തില്‍ സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര പുസ്തകോത്സവം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പുസ്തകോത്സവത്തിലെ പുസ്തകങ്ങളുടെ പ്രദര്‍ശനങ്ങളുടെയും വില്‍പനയുടെയും ഉദ്ഘാടനം നിയമസഭാ സ്പീക്കര്‍ എ എന്‍ ഷംസീര്‍ നിര്‍വ്വഹിച്ചു. നിയമസഭാ ലൈബ്രറിയുടെ ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായും ആസാദി കാ അമൃത് മഹോത്സവത്തിന്റെയും ഭാഗമായാണ് അന്താരാഷ്ട്ര പുസ്തകോത്സവം സംഘടിപ്പിക്കുന്നത്. ജനുവരി 15 വരെ നിയമസഭാ സമുച്ചയത്തില്‍ നടക്കുന്ന പുസ്തകോത്സവത്തില്‍ ഇന്ത്യയ്ക്കകത്തും പുറത്തുനിന്നുമുള്ള 86 പ്രസാധകരാണ് പങ്കെടുക്കുന്നത്. പുസ്തകോത്സവത്തിന്റെ ഭാഗമായി കലാപരിപാടികളും അരങ്ങേറും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News