കെഎസ്ആർടിസി ബസുകളിൽ പരസ്യം നിരോധിച്ച ഹൈക്കോടതി ഉത്തരവ് നടപ്പാക്കുന്നത് സുപ്രീം കോടതി മരവിപ്പിച്ചു. പരസ്യം പതിക്കുന്നതുമായി ബന്ധപ്പെട്ട് കെഎസ്ആർടിസി നൽകിയ പുതിയ സ്കീം സംബന്ധിച്ച് സംസ്ഥാന സർക്കാരിന്റെ നിലപാട് സുപ്രീം കോടതി തേടി.
ജസ്റ്റിസുമാരായ സൂര്യ കാന്ത്, ജെ. കെ. മഹേശ്വരി എന്നിവരടങ്ങിയ സുപ്രീം കോടതി ബെഞ്ചാണ് ഹൈക്കോടതി വിധി മരവിപ്പിച്ചത്. മറ്റ് വാഹനങ്ങളിലെ ഡ്രൈവർമാരുടെയും കാൽനട യാത്രക്കാരുടെയും ശ്രദ്ധ വ്യതിചലിപ്പിക്കുന്ന പരസ്യങ്ങൾ ഇനിമുതൽ ബസുകളിൽ പതിക്കില്ലെന്ന് വ്യക്തമാക്കുന്ന സ്കീമാണ് കെഎസ്ആർടിസി സുപ്രീം കോടതിക്ക് കൈമാറിയത്. മോട്ടോർ വാഹന ചട്ടങ്ങൾ പാലിച്ച് ബസുകളുടെ വശങ്ങളിലും പിൻഭാഗത്തും മാത്രമേ പരസ്യംപതിക്കുന്നുള്ളുവെന്നും സ്കീമിൽ കെഎസ്ആർടിസി വ്യക്തമാക്കിയിട്ടുണ്ട്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here