AlDWA ഊട്ടുപുരയിൽ ബീഫും ചിക്കനും വിളമ്പി പഴയിടം; നോൺ വെജ് വിഭവങ്ങളുടെ രുചി ഭേദങ്ങളുമായി സമ്മേളന വേദി

കലോൽത്സവത്തിനൊപ്പം പഴയിടം മോഹനൻ നമ്പൂതിരി ഏറ്റെടുത്തതായിരുന്നു അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ ദേശീയ സമ്മേളനത്തിലെ പാചക കരാർ. സമ്മേളന വേദിയായ തിരുവനന്തപുരം വഴുതക്കാട് ടാഗോര്‍ തിയറ്ററിലെ AlDWA ഊട്ടുപുരയിൽ ഞായറാഴ്ച്ച പഴയിടത്തിന്റെ പാചക ടീം വിളമ്പിയത് നോണ്‍ വെജ് വിഭവങ്ങളുടെ  രുചിക്കൂട്ടായിരുന്നു.

പഴയിടത്തിന്റെ മകന്‍ യദു പഴയിടത്തിനാണ് പാചകപ്പുരയുടെ ചുമതല . ഇന്നലെ രാത്രിയിൽ രാത്രിയില്‍ ചില്ലി ബീഫും ചിക്കന്‍ മഞ്ചൂരിയനും മറ്റ് നോണ്‍ വെജ് വിഭവങ്ങളും സമ്മേളന പ്രതിനിധികൾക്കായി ഒരുക്കി.

ചിക്കന്‍ 65, ചിക്കന്‍ സൂപ്പ്, ബട്ടര്‍ ചിക്കന്‍, മീന്‍ വറ്റിച്ചത്, മീന്‍ മാങ്ങയിട്ടത്, ചിക്കന്‍ ഉലര്‍ത്തിയത്, ചിക്കന്‍ മസാല, ബീഫ് കൊണ്ടാട്ടം എന്നിവയെല്ലാം ഇതിനോടകം സമ്മേളന വേദിയിൽ വിളമ്പിക്കഴിഞ്ഞു. പഴയിടത്തിൻ്റെ മകന്‍ യദു അച്ഛനൊപ്പം കലോത്സവവേദിയില്‍ പതിവായി എത്താറുള്ളയാളാണ് എന്നാൽ AlDWA യുടെ കരാർ കൂടി ലഭിച്ചതോടെ അതിൻ്റെ ചുമതല ഏറ്റെടുക്കുയായിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News