വൈപ്പിൻ വാട്ടർ മെട്രോ ടെർമിനലിൽ വൈറസും കോസ്മോസും; പബ്ളിക്ക് ഇൻസ്റ്റലേഷൻ ആർട്ടുമായി ബിന്ദി രാജഗോപാൽ

കോവിഡ് മഹാമാരി ലോകം മുഴുവൻ നിശ്ചലമാക്കിയ മൂന്ന് വർഷങ്ങൾ തന്റെ കലാസൃഷ്ടിയിലൂടെ പൊതുജനങ്ങളിലേക്ക് എത്തിക്കുകയാണ് ആർട്ടിസ്റ്റ് ബിന്ദി രാജഗോപാൽ. കൊച്ചി മുസരിസ് ബിനാലെയുടെ ഭാഗമായി കെഎംആർഎൽ സംഘടിപ്പിച്ചിട്ടുള്ള ‘ടെക്നോളജി ഈസ് ആർട്ട്’ എക്സിബിഷനിലാണ് വൈറസ് , കോസ്മോസ് എന്നീ പേരുകളിലുള്ള രണ്ട് പബ്ളിക് ഇൻസ്റ്റലേഷൻ ആർട്ട് പ്രദർശിപ്പിച്ചിരിക്കുന്നത്. വൈപ്പിൻ വാട്ടർ മെട്രോ ടെർമിനലിന്റെ ഒന്നാം നിലയിലാണ് പ്രദർശനം.

കൊറോണ വൈറസിനെപ്പറ്റി ജനങ്ങളെ ബോധവാൻമാരാക്കുക എന്ന ഉദ്ദേശത്തോടെയാണ് 2021ൽ ‘വൈറസ്’ എന്ന കലാസൃഷ്ടി ബിന്ദി ഒരുക്കിയത്. കൊവിഡ് ഭീതിയൊഴിഞ്ഞ് ജീവിതം തിരിച്ചുപിടിച്ച സമൂഹത്തെയാണ് ‘കോസ്മോസ്’ എന്ന സൃഷ്ടിയിലൂടെ ബിന്ദി മുന്നോട്ടുവയ്ക്കുന്നത്.

കലയിലൂടെയും സാങ്കേതിക വിദ്യയിലൂടെയുമാണ് താൻ സമൂഹവുമായി സംവദിക്കുകയെന്ന് ബിന്ദി കൂട്ടിച്ചേർത്തു. വൈപ്പിൻ വാട്ടർ മെട്രോ ടെർമിനലിൽ എത്തുന്ന പൊതുജനങ്ങൾക്ക് സൗജന്യമായി പ്രദർശനം കാണാവുന്നതാണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News