തങ്ങള്‍ക്ക് കുഞ്ഞുണ്ടാകുന്നു; സന്തോഷം പങ്കുവെച്ച് ഇന്ത്യയിലെ ആദ്യ സ്വവര്‍ഗ ദമ്പതിമാര്‍

തങ്ങള്‍ക്ക് കുഞ്ഞുണ്ടാകുന്ന സന്തോഷം പങ്കുവെച്ച് ഇന്ത്യയിലെ ആദ്യ സ്വവര്‍ഗ ദമ്പതിമാരായ ആദിത്യ മദിരാജുവും അമിത് ഷായും. ഈ വരുന്ന മേയില്‍ തങ്ങള്‍ക്ക് കുഞ്ഞുണ്ടാകുമെന്നാണ് ആദിത്യയും അമിത് ഷായും അറിയിച്ചിരിക്കുന്നത്.

ദമ്പതികളുടെ മെറ്റേണിറ്റി ഷൂട്ടിംഗില്‍ നിന്നുള്ള മനോഹരമായ ചിത്രങ്ങള്‍ പീപ്പിള്‍ മാഗസിന്‍ ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെച്ചിട്ടുണ്ട്. ഇരുവര്‍ക്കും കുഞ്ഞുണ്ടാകുന്ന വാര്‍ത്ത ഇതിനകം തന്നെ സോഷ്യല്‍ മീഡിയ ഏറ്റെടുത്തുക്കഴിഞ്ഞു.

സ്വവര്‍ഗ ദമ്പതിമാരായതിനാല്‍ അണ്ഡദാതാവായ സ്ത്രീയെ കണ്ടെത്തുന്നതിന് വളരെയധികം കഷ്ടപ്പെട്ടുവെന്നും എല്ലാ ദമ്പതിമാരെയും പോലെ തങ്ങളും പ്രിയപ്പെട്ട കുഞ്ഞിനായി കാത്തിരിക്കുകയാണെന്നും വാര്‍ത്തയോട് ഇരുവരും പ്രതികരിച്ചു.

മൂന്ന് വര്‍ഷങ്ങള്‍ക്ക് മുമ്പ് നടന്ന ഇവരുടെ വിവാഹം സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. 2016ല്‍ ഇരുവരും ഒരു സുഹൃത്ത് വഴിയാണ് കണ്ടുമുട്ടുന്നത്. പിന്നീട് സൗഹൃദം വളര്‍ന്ന് പ്രണയത്തിലേക്ക് എത്തുകയായിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News