പൊതുസ്ഥലങ്ങളില്‍ നിന്നും ഫലസ്തീന്‍ പതാകകള്‍ നീക്കം ചെയ്യാന്‍ പൊലീസിനോട് ഉത്തരവിട്ട്
ഇസ്രായേലി സര്‍ക്കാരിന്റെ തീവ്ര വലതുപക്ഷ മന്ത്രി ഇറ്റാമര്‍ ബെന്‍ ഗ്വിര്‍ (Itamar Ben-Gvir). ഞായറാഴ്ചയായിരുന്നു ഇത് സംബന്ധിച്ച് പൊലീസുകാര്‍ക്ക് നിര്‍ദേശം നല്‍കുന്ന ഉത്തരവ് പുറത്തുവിട്ടത്.
ഫലസ്തീന്‍ പതാക ഉയര്‍ത്തുന്നത് തീവ്രവാദത്തെ പിന്തുണക്കുന്ന പ്രവര്‍ത്തിയാണെന്നാണ് ബെന്‍-ഗ്വിര്‍ ന്റെ വിവാദ പ്രസ്താവന. ഇസ്രായേലി നിയമമനുസരിച്ച് ഫലസ്തീന്‍ പതാകകള്‍ നിരോധിച്ചിട്ടില്ല, എന്നാല്‍ പൊതുക്രമത്തിന് ഭീഷണിയാണെന്ന് കരുതുന്ന സന്ദര്‍ഭങ്ങളില്‍ അവ നീക്കം ചെയ്യാനുള്ള അധികാരം ഇസ്രായേലി പൊലീസിനും സൈന്യത്തിനും ഉണ്ടെന്നാണ് ടി.ആര്‍.ടി വേള്‍ഡിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നത്.
നേരത്തെയും തുടര്‍ച്ചയായ ഫലസ്തീന്‍ വിരുദ്ധ പരാമര്‍ശങ്ങളുമായി ഇദ്ദേഹം രംഗത്തെത്തിയിരുന്നു. നെതന്യാഹു സര്‍ക്കാരിന്റെ ദേശീയ സുരക്ഷാ വിഭാഗം മന്ത്രിയായിരുന്നു ബെന്‍ ഗ്വിര്‍.ഫലസ്തീനുമായി ബന്ധപ്പെട്ട നിരവധി പ്രസ്താവനകൾ ബെന്‍ ഗ്വിര്‍ നടത്തിയിരുന്നു. അതിൽ ഏറ്റവും പ്രധാനപ്പെട്ടതാണ്
ഫലസ്തീന്‍ യുവാവിനെ പോയിന്റ് ബ്ലാങ്ക് റേഞ്ചില്‍ വെടിവെച്ച് കൊന്ന ഇസ്രായേലി സൈനികനെ പ്രശംസിച്ചുകൊണ്ട് ബെന്‍ ഗ്വിര്‍ നടത്തിയ പരാമര്‍ശം.
ഫലസ്തീന്‍ യുവാവിനെ പോയിന്റ് ബ്ലാങ്ക് റേഞ്ചില്‍ വെടിവെച്ച് കൊന്ന ഇസ്രായേലി സൈനികന്‍ ഒരു ‘ഹീറോ’ ആണെന്നും അദ്ദേഹം തന്റെ ജോലി ‘നന്നായി’ ചെയ്തുവെന്നുമായിരുന്നു ബെന്‍ ഗ്വിര്‍ പറഞ്ഞത്.
അധിനിവേശ കിഴക്കന്‍ ജറുസലേമിലെ തര്‍ക്ക സ്ഥലമായ അല്‍-അഖ്സ പള്ളി പ്രദേശത്ത് ജൂതര്‍ക്ക് പ്രാര്‍ത്ഥനക്ക് സൗകര്യമൊരുക്കുന്ന തരത്തില്‍ നിയമങ്ങളില്‍ മാറ്റം കൊണ്ടുവരണമെന്നും നേരത്തെ ബെന്‍ ഗ്വിര്‍ പറഞ്ഞിരുന്നു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here