റിയല്‍മി 10 വിപണിയില്‍

റിയല്‍മി പുതിയ സ്മാര്‍ട്ട്‌ഫോണ്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. റിയല്‍മി 10 4ജിയുടെ വില്‍പ്പന ജനുവരി 15 മുതലാണ് ആരംഭിക്കുക. 13,999 രൂപ മുതലാണ് ഈ ഫോണിന്റെ വില തുടങ്ങുന്നത്. രണ്ട് വേരിയന്റുകളിലാണ് റിയല്‍മി 10 4ജി പുറത്തിറക്കിയിരിക്കുന്നത്.

കഴിഞ്ഞ വര്‍ഷം അവസാനം പുറത്തിറങ്ങിയ റിയല്‍മി 10 പ്രോ, റിയല്‍മി 10 പ്രോ പ്ലസ് എന്നിവയടങ്ങുന്ന സീരീസിലേക്കാണ് പുതിയ സ്മാര്‍ട്ട്‌ഫോണ്‍ അവതരിപ്പിച്ചിരിക്കുന്നത്. ഈ സീരീസിലെ 5ജി സ്മാര്‍ട്ട്‌ഫോണുകളില്‍ വ്യത്യസ്തമായി പുതിയ റിയല്‍മി 10 4ജി കണക്റ്റിവിറ്റി മാത്രം നല്‍കുന്ന ഡിവൈസാണ്.

റിയല്‍മി 10 പ്രോ സീരീസിലെ മൂന്ന് സെന്‍സറുകള്‍ക്ക് പകരം റിയല്‍മി 10 4ജിയില്‍ രണ്ട് പിന്‍ ക്യാമറകള്‍ മാത്രമേയുള്ളു. മീഡിയടെക്ക് ജി99 ചിപ്സെറ്റിന്റെ കരുത്തിലാണ് ഈ ഡിവൈസ് പ്രവര്‍ത്തിക്കുന്നത്. ഫാസ്റ്റ് ചാര്‍ജിങ് സപ്പോര്‍ട്ടുള്ള 5,00mAh ബാറ്ററിയും ഈ ഡിവൈസിലുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration