ദില്ലിയിൽ 20കാരി കാറിനടിയിൽ കുടുങ്ങിയത് അറിയാമായിരുന്നെന്ന് പ്രതികൾ

ദില്ലിയിൽ പുതുവത്സരദിവസം 20 കാരിയായ യുവതിയെ കാറിനടിയിൽ 13 കിലോമീറ്റർ വലിച്ചിഴച്ച കേസിൽ പ്രതികളെ റിമാൻഡ് ചെയ്തു.കേസിൽ അറസ്റ്റിലായ 6 പേരെയാണ് 14 ദിവസത്തേക്ക് കോടതി റിമാൻഡ് ചെയ്തത്.ഇതുവരെ 20 സാക്ഷികളുടെ മൊഴി രേഖപ്പെടുത്തിയിട്ടുണ്ടെന്നും ആവശ്യമെങ്കിൽ വീണ്ടും കസ്റ്റഡിയിൽ ആവശ്യപ്പെടുമെന്നും പൊലീസ് അറിയിച്ചു.

കാറിൻ്റെ ഡോർ ഗ്ലാസുകൾ അടഞ്ഞിരുന്നതിനാലും കാറിനകത്ത് പാട്ട് വെച്ചിരുന്നതിനാലും യുവതി കാറിനടിയിൽ കുടുങ്ങിയതായി അറിഞ്ഞില്ലായിരുന്നു എന്നായിരുന്നു പ്രതികൾ പറഞ്ഞിരുന്നത്. എന്നാൽ യുവതി കാറിനടിയിൽ കുടുങ്ങിയതായി അറിയാമായിരുന്നെങ്കിലും ഭയം കാരണം വാഹനം നിർത്തിയില്ലെന്ന് പ്രതികൾ സമ്മതിച്ചതായി പൊലീസ് വ്യക്തമാക്കി. പ്രതികളുടെ കേൾവി ശക്തി നിർണ്ണയിക്കാൻ ശ്രവണ പരിശോധന നടത്തുമെന്ന് പൊലീസ് അറിയിച്ചു.കേസിൽ ഗൂഢാലോചന നടന്ന കാര്യവും വിശദമായി അന്വേഷിക്കുമെന്നും പൊലീസ് കൂട്ടിച്ചേർത്തു.

20 കാരിയായ അഞ്ജലി സിംഗ് പുതുവത്സര പാർട്ടിക്ക് ശേഷം തന്റെ സ്‌കൂട്ടറിൽ ഒരു സുഹൃത്തിനൊപ്പം വീട്ടിലേക്ക് മടങ്ങുമ്പോഴാണ് പ്രതികൾ സഞ്ചരിച്ച കാറിടിച്ച് അപകടമുണ്ടാകുന്നത്. അപകടത്തെ തുടർന്ന് മറുവശത്തേക്ക് തെറിച്ചുവീണ അഞ്ജലിയുടെ സുഹൃത്തിന് നിസാര പരിക്കേറ്റു. കാറിൻ്റെ മുൻ ചക്രങ്ങൾക്കിടയിൽ കുടുങ്ങിയ അഞ്ജലിയെ സുൽത്താൻപുരിയിൽ നിന്ന് വടക്കൻ ദില്ലിയിലെ കാഞ്ജവാലയിലേക്കുള്ള 13 കിലോമീറ്ററോളം ദൂരം പ്രതികൾ വലിച്ചിഴച്ചു എന്നതാണ് കേസ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News