ബ്രസീലിലെ ജനാധിപത്യ വിരുദ്ധ പ്രക്ഷോഭകരുടെ ക്യാമ്പിന് വെളിയിൽ തമ്പടിച്ച് പൊലീസ്

ബ്രസീലിൽ ജനാധിപത്യ വിരുദ്ധ പ്രക്ഷോഭത്തിന് നേതൃത്വം നൽകുന്ന മുൻ പ്രസിഡന്റ് ബോൾസോനാരോയുടെ അനുയായികളുടെ ക്യാമ്പിന് പുറത്ത് തമ്പടിച്ച് ബ്രസീലിയൻ പൊലീസ്. തലസ്ഥാനമായ ബ്രസീലിയയിലെ സൈനീക ആസ്ഥാനത്തിന് പുറത്തെ ബോൾസോനാരോ അനുയായികളുടെ ക്യാമ്പിന് വെളിയിൽ ബ്രസീലിയൻ പൊലീസ് തമ്പടിച്ചതായി റോയിട്ടേഴ്സാണ് റിപ്പോർട്ട് ചെയ്യുന്നത്.

കനത്ത ആയുധ ശേഖരവുമായി പൊലീസ് കുതിരപ്പുറത്ത് ക്യാമ്പിന് വെളിയിൽ അണിനിരന്നിട്ടുണ്ട് എന്നാണ് റിപ്പോർട്ട്. അവിടെ ബോൾസോനാരോയെ പിന്തുണയ്ക്കുന്ന തീവ്രവലതുപക്ഷ അനുയായികൾ ബ്രസീലിയൻ പതാകയുടെ പച്ചയും മഞ്ഞയും നിറങ്ങൾ തോളിൽ പൊതിഞ്ഞിരിക്കുന്നുവെന്ന ദൃക്സാക്ഷി വിവരണമാണ് പുറത്ത് വരുന്നത്. ജനാധിപത്യവിരുദ്ധ പ്രക്ഷോഭകരിൽ ചിലർ പോലീസിന് നേരെ മുട്ടുകുത്തി പ്രാർത്ഥിക്കുന്നതായും റിപ്പോർട്ട് പറയുന്നു.

പതിനായിരക്കണക്കിന് ജനാധിപത്യ വിരുദ്ധ പ്രക്ഷോഭകരാണ് കഴിഞ്ഞ ഞായറാഴ്ച സുപ്രീം കോടതി, കോൺഗ്രസ്, പ്രസിഡന്റിന്റെ കൊട്ടാരം എന്നിവയ്ക്ക് നേരെ അക്രമം അഴിച്ചു വിട്ടത്. ബ്രസീലിലിൽ ജനാധിപത്യം പുന:സ്ഥാപിച്ച കഴിഞ്ഞ നാലുപതിറ്റാണ്ടിനിടയിൽ ആദ്യമായാണ് ഈ നിലയിൽ ഭരണകൂട സ്ഥാപനങ്ങൾക്ക് നേരെ അക്രമം നടക്കുന്നത്. ഈ അക്രമങ്ങളെ അന്താരാഷ്ട്ര സമൂഹം നേരത്തെ ശക്തമായി അപലപിച്ചിരിന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News