യു എസിലെ ആദ്യ സിഖ് വനിതാ ജഡ്ജിയായി ഇന്ത്യന്‍ വംശജ

രാജ്യത്തിന് അഭിമാനമായി മന്‍പ്രീത് മോണിക്ക സിങ്. യുഎസില്‍ ജഡ്ജായായി ചുമതലയേല്‍ക്കുന്ന ആദ്യ സിഖ് വനിതയാണ് ഇന്ത്യന്‍ വംശജ മന്‍പ്രീത് മോണിക്ക സിങ്. ഇരുപത് വര്‍ഷത്തോളമായി യുഎസില്‍ അഭിഭാഷകയായി പ്രവര്‍ത്തിച്ചുവരുന്ന മന്‍പ്രീത് ഹാരിസ് കൗണ്ടി സിവില്‍ കോടതിയിലെ ജഡ്ജായാണ് ചുമതലയേറ്റത്.

ഹൂസ്റ്റണില്‍ ജനിച്ചുവളര്‍ന്ന മന്‍പ്രീത് ഭര്‍ത്താവിനും മക്കള്‍ക്കുമൊപ്പം ബെല്ലെയ്റിലാണ് താമസം. 1970-കളുടെ തുടക്കത്തിലാണ് യുഎസിലേക്ക് കുടിയേറിയത്. ഹൂസ്റ്റണില്‍ നിന്നുള്ള വ്യക്തിയായതിനാല്‍ പദവി ഏറെ വിലപ്പെട്ടതാണെന്നും വളരെയധികം സന്തോഷം തോന്നുന്നുവെന്നും ജഡ്ജിയായി സത്യപ്രതിജ്ഞ ചെയ്ത ചടങ്ങില്‍ മന്‍പ്രീത് പറഞ്ഞു.

മന്‍പ്രീതിന്റെ നേട്ടം സിഖ് സമൂഹത്തിന് ഏറെ അഭിമാനം നല്‍കുന്നതാണെന്നും മന്‍പ്രീത് സിഖുകാരുടെ മാത്രമല്ല എല്ലാ ഇന്ത്യന്‍ സ്ത്രീകളുടേയും പ്രതിനിധിയാണെന്നും യുഎസിലെ ആദ്യ ദക്ഷിണേഷ്യന്‍ ജഡ്ജിയായ രവി സെന്തില്‍ പറഞ്ഞു. ഇത് സിഖ് സമുദായത്തിന് അഭിമാനകരമായ ദിവസമാണെന്ന് ഹൂസ്റ്റണ്‍ മേയര്‍ സില്‍വെസ്റ്റര്‍ ടര്‍ണറും കൂട്ടിച്ചേര്‍ത്തു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News