സ്ത്രീകൾക്കെതിരായ അതിക്രമത്തെ എന്ത് വിലകൊടുത്തും നേരിടും; ബൃന്ദ കാരാട്ട്

brinda

സ്ത്രീകൾക്കെതിരായ അതിക്രമത്തെ എന്ത് വിലകൊടുത്തും നേരിടുമെന്ന് സിപിഐഎം പൊളിറ്റ് ബ്യൂറോ അംഗം ബൃന്ദ കാരാട്ട്. ഇന്ത്യയിൽ ആദ്യമായാണ് ഒരു മുഖ്യമന്ത്രി സ്ത്രീ വിഷയങ്ങൾ പഠിച്ച് സംസാരിക്കുന്നതെന്നും അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ ദേശീയ സമ്മേളന സമാപന വേദിയിൽ സംസാരിക്കവെ ബൃന്ദ കാരാട്ട് കൂട്ടിച്ചേർത്തു.

ബിജെപി സർക്കാർ നിരന്തരം സ്ത്രീകൾക്കെതിരെ അക്രമം നടത്തുന്നുവെന്നും രാജ്യത്തെ സ്ത്രീകൾ ഒരുകാലത്തും മനുവാദം അംഗീകരിക്കില്ലെന്നും അതിന് കീഴ്‌പ്പെടില്ലെന്നും സ്ത്രീകളുടെ അവകാശങ്ങൾക്കെതിരെ നടത്തുന്ന പ്രവർത്തനങ്ങൾ തടയുമെന്നും ജനങ്ങൾക്കെതിരെ നടക്കുന്ന ബുൾഡോസർ അക്രമങ്ങൾക്കെതിരെ പോരാട്ടം നടത്തുമെന്നും ബൃന്ദ കാരാട്ട് കൂട്ടിച്ചേർത്തു.

അന്ധവിശ്വാസവും അനാചാരവുമൊക്കെ സമൂഹത്തിൽ തിരിച്ചു കൊണ്ടുവരാൻ ബോധപൂർവം ശ്രമം നടക്കുന്നു എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ AIDWA സമാപനവേദിയിൽ പറഞ്ഞു. പലതിനും ഇരയാകുന്നത് സ്‌ത്രീകളാണ്. അക്രമത്തിന് ഇരയായ സ്‌ത്രീയെ കുറ്റപ്പെടുത്താനുള്ള ശ്രമം ഉണ്ടാകുന്നെന്നും ഇത്തരം ഒരു പൊതുബോധം സൃഷ്‌ടിക്കാനുള്ള ശ്രമം നടക്കുന്നെന്നും അദ്ദേഹം കൂട്ടിച്ചേർക്കുകയുണ്ടായി.

കേരളത്തിലെ സംഘപരിവാറും കേരളത്തിന് പുറത്തുള്ള സംഘപരിവാറും വ്യത്യസ്‌തരല്ല. ന്യൂനപക്ഷം തങ്ങളുടെ നാട്ടിലുണ്ടാകരുതെന്ന തത്വസംഹിതയാണ് അവർക്കുള്ളത്. കേരളത്തിലും രാജ്യത്തും ആർഎസ്എസ് ഒന്നാണെന്നും അദ്ദേഹം പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News