ഭക്ഷ്യ വിഷബാധ; രണ്ട് ദിവസംകൊണ്ട് അടപ്പിച്ചത് 36 ഹോട്ടലുകൾ

സംസ്ഥാന വ്യാപകമായി ഹോട്ടലുകൾ കേന്ദ്രീകരിച്ച് ഭക്ഷ്യ സുരക്ഷാ വകുപ്പ് നടത്തിയ പ്രത്യേക പരിശോധനയിൽ 36 സ്ഥാപനങ്ങൾ അടപ്പിച്ചുവെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഞായര്‍, തിങ്കള്‍ ദിവസങ്ങളിലായി 641 സ്ഥാപനങ്ങളിലാണ് ഭക്ഷ്യ സുരക്ഷാ വകുപ്പ് പ്രത്യേക പരിശോധന നടത്തിയത്.

ഞായറാഴ്ച 180 സ്ഥാപനങ്ങളിലും തിങ്കളാഴ്ച 461 സ്ഥാപനങ്ങളിലുമാണ് പരിശോധനകള്‍ നടന്നത്. രണ്ട് ദിവസങ്ങളിലായി നടന്ന പരിശോധനകളില്‍ വൃത്തിഹീനമായി പ്രവര്‍ത്തിച്ച 9 സ്ഥാപനങ്ങളുടേയും ലൈസന്‍സ് ഇല്ലാതിരുന്ന 27 സ്ഥാപനങ്ങളുടേയും ഉള്‍പ്പെടെ 36 സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം നിര്‍ത്തി വയ്പ്പിച്ചു. 188 സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നൽകിയെന്നും മന്ത്രി അറിയിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News