സംസ്ഥാന സ്കൂൾ കലോത്സവം വൻവിജമാക്കി തീർത്ത ഏവർക്കും നന്ദി : മന്ത്രി വി ശിവൻകുട്ടി

സംസ്ഥാന സ്കൂൾ കലോത്സവം വൻ വിജയമാക്കി തീർത്ത എല്ലാവർക്കും പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി നന്ദി അറിയിച്ചു. കലോത്സവവുമായി ബന്ധപ്പെട്ട് അഹോരാത്രം പ്രവർത്തിച്ച വിവിധ കമ്മിറ്റികൾ, പൊതു വിദ്യാഭ്യാസ വകുപ്പിലെ ഉദ്യോഗസ്ഥർ, പോലീസും ഫയർഫോഴ്സും അടക്കമുള്ള മറ്റു ഉദ്യോഗസ്ഥർ, അച്ചടി, ദൃശ്യ, ശ്രവ്യ, ഓൺലൈൻ മാധ്യമ പ്രതിനിധികൾ തുടങ്ങിയവർക്ക് മന്ത്രി പ്രത്യേക നന്ദി അറിയിച്ചു.

കലോത്സവത്തിൽ ആരോഗ്യകരമായ മത്സരങ്ങളാണ് ഉണ്ടായത്. ഇക്കാര്യത്തിൽ മത്സരാർത്ഥികളെ അഭിന്ദിക്കാതെ വയ്യ. സഹകരണ മനോഭാവത്തോടു കൂടി പ്രവർത്തിച്ച മത്സരാർത്ഥികളുടെ രക്ഷകർത്താക്കളും അഭിനന്ദനം അർഹിക്കുന്നു. കോഴിക്കോട് നടന്ന കലോത്സവം ചരിത്രത്തിൽ ഇടംപിടിച്ചു എന്നും മന്ത്രി വാർത്താക്കുറിപ്പിൽ പ്രതികരിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News