എയര്‍ ഇന്ത്യക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി ഡിജിസിഎ. പാരീസ് – ദില്ലി വിമാനത്തില്‍ അപമര്യാദയായി പെരുമാറിയവര്‍ക്ക് എതിരെ നടപടി എടുക്കാത്തതിലാണ് നടപടി. സീറ്റില്‍ മൂത്രമൊഴിച്ചയാള്‍ക്ക് എതിരെയും ടോയ്‌ലറ്റില്‍ സിഗരറ്റ് വലിച്ചയാള്‍ക്ക് എതിരെയും നടപടി എടുക്കാത്തതിനാണ് ഡിസിജിഎ നോട്ടീസ് നല്‍കിയത്. എയര്‍ ഇന്ത്യ വിമാനത്തില്‍ രണ്ട് യാത്രക്കാര്‍ അപമര്യാദയായി പെരുമാറിയത് വന്‍ വിവാദവും വാര്‍ത്തയുമായിരുന്നു.
സഹയാത്രികയുടെ സീറ്റില്‍ മൂത്രമൊഴിച്ച മദ്യപിച്ച് ലക്കുകെട്ട യാത്രക്കാരനെ ദില്ലിയില്‍ വെച്ച് വിമാനജീവനക്കാര്‍ സിഐഎസ്എഫ് അധികൃതര്‍ക്ക് കൈമാറിയിരുന്നു. 70 വയസ്സിനടുത്ത് പ്രായം വരുന്ന സ്ത്രീയാത്രക്കാരിയോടായിരുന്നു സഹയാത്രികന്‍ അപമര്യാദയായി പെരുമാറിയത്.
തന്റെ വസ്ത്രങ്ങളും ബാഗും ഷൂസുമെല്ലാം മൂത്രത്തില്‍ കുതിര്‍ന്നുവെന്നും വിമാനജീവനക്കാരോട് പരാതിപ്പെട്ടിട്ടും ആദ്യം ഒരു നടപടിയും ഉണ്ടായില്ലെന്ന് യാത്രക്കാരി പറഞ്ഞിരുന്നു. ദില്ലിയില്‍ വിമാനമെത്തിയപ്പോള്‍ ഇയാള്‍ സ്വതന്ത്രനായി പോകുകയായിരുന്നുവെന്നും യാത്രക്കാരി വ്യക്തമാക്കിയിരുന്നു.
എന്നാല്‍ പിന്നീട് യുവതിയോട് ഇയാള്‍ മാപ്പ് പറഞ്ഞെന്നും, യുവതി നല്‍കിയ പരാതി പിന്‍വലിച്ചതോടെ മാപ്പ് എഴുതി നല്‍കി സംഭവം ഒത്തുത്തീര്‍പ്പാക്കിയെന്നുമായിരുന്നു വിമാനത്താവള അധികൃതരുടെ വിശദീകരണം.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here