ക്രൂരമായി കൊലപ്പെടുത്തും, നഗ്‌നമാക്കിയ നിലയില്‍ മൃതദേഹങ്ങള്‍ ഉപേക്ഷിക്കും; സീരിയല്‍ കില്ലറുടെ ഫോട്ടോ പുറത്ത്

മൂന്ന് സ്ത്രീകളെ കൊലപ്പെടുത്തിയ ‘സീരിയല്‍ കില്ലറുടെ’ ഫോട്ടോ പുറത്തുവിട്ട് പൊലീസ്. സത്രീകളെ കൊലപ്പെടുത്തിയ ശേഷം നഗ്‌നമാക്കിയ നിലയില്‍ മൃതദേഹങ്ങള്‍ ഉപേക്ഷിക്കുകയാണ് സീരിയല്‍ കില്ലറായ ഇയാളുടെ പതിവ്. മധ്യവയസ്‌കകളായ മൂന്ന് സ്ത്രീകളെയാണ് ഇയാള്‍ അതിദാരുണമായി കൊലപ്പെടുത്തിയത്.

ഉത്തര്‍പ്രദേശിലെ ബരാബങ്കിയില്‍ ഡിസംബര്‍ ആറിനാണ് നാടിനെയൊന്നാകെ നടുക്കിയ ആദ്യ കൊലപാതകം നടന്നത്. അയോധ്യ ജില്ലയിലെ ഖുഷേതി ഗ്രാമത്തിലാണ് ഒരു സ്ത്രീയുടെ മൃതദേഹം കണ്ടെത്തിയത്. കൊല്ലപ്പെട്ട മൂന്ന് സ്ത്രീകളുടെയും മുഖത്തും തലയിലുമുള്ള മുറിപ്പാടുകള്‍ സമാനമായതായിരുന്നു പൊലീസിന് കേസുമായി മുന്നോട്ട് പോകാന്‍ ആകെ ലഭിച്ച സൂചന.

11 ദിവസങ്ങള്‍ക്കു ശേഷം സമാനമായ സാഹചര്യത്തില്‍ ബാരാബങ്കി നിവാസിയായ വീട്ടമ്മയുടെ മൃതദേഹവും കണ്ടെത്തി. 12 ദിവസത്തിനു ശേഷമായിരുന്നു മൂന്നാമത്തെ കൊലപാതകം. ഡിസംബര്‍ 29ന് തതാറാ ഗ്രാമത്തിലുള്ള സ്ത്രീയാണ് കൊല്ലപ്പെട്ടത്.

പിറ്റേ ദിവസം നഗ്‌നമായ മൃതദേഹം കണ്ടെത്തുകയായിരുന്നു. മരിച്ചവരില്‍ മൂന്നു പേരും അന്‍പതിനും അറുപതിനും ഇടയിലുള്ളവരായിരുന്നു. ഒളിവില്‍ പോയ കൊലയാളിയെ കണ്ടെത്താന്‍ ആറ് സംഘങ്ങളെ നിയോഗിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News