നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന സൂചന നൽകി ശശി തരൂർ

ഇനിയുള്ള പ്രവർത്തനം കേരളം കേന്ദ്രീകരിച്ചെന്ന് ശശി തരൂർ.നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ താൽപ്പര്യമുണ്ട്. കേരളത്തില്‍ പ്രവര്‍ത്തിക്കാന്‍ എല്ലാവരും തന്നോട് ആവശ്യപ്പെടുന്നുണ്ട്. എല്ലാവരും ആവശ്യപ്പെടുമ്പോള്‍ പറ്റില്ലെന്ന് എങ്ങനെ പറയുമെന്നായിരുന്നു തരൂരിന്‍റെ പ്രതികരണം.

കേരളത്തിൽ പ്രവർത്തിക്കണമെന്ന് ഓർത്തഡോക്സ് സഭാ പരമാധ്യക്ഷൻ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവ തന്നെ ഉപദേശിച്ചിരുന്നു. ആ ഉപദേശം താൻ വളരെ ബഹുമാനത്തോടെയാണ് കേട്ടതെന്നും കേരളത്തിൽ ഇനി സജീവമായി തന്നെ തുടരുമെന്നും ശശി തരൂർ വ്യക്തമാക്കി.

അതേസമയം,NSS ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ നടത്തിയ തറവാടി നായർ പ്രയോഗത്തോട് പ്രതികരിക്കാനില്ലെന്നും അത് പറഞ്ഞവരോട് തന്നെ ചോദിക്കണമെന്നും തരൂർ പറഞ്ഞു.

ജാതീയ പ്രവർത്തനങ്ങൾ നടത്തുന്നു എന്ന ആരോപണം അടിസ്ഥാനരഹിതമാണ്. തന്റെ മനസ്സിലോ പ്രവർത്തിയിലോ ജാതിയില്ല. തന്റെ വീട്ടിൽ ജോലി ചെയ്യുന്നവരുടെ ജാതി പോലും തനിക്കറിയില്ലായെന്നും തരൂർ പറഞ്ഞു.

എന്നാൽ കോൺഗ്രസിന്റെ ഐക്യം ശക്തിപ്പെടുത്താൻ തരൂരിനെ കൊണ്ട് ആകുമെന്നാണ് തന്റെ പ്രതീക്ഷയെന്ന് ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവ പറഞ്ഞു. കോൺഗ്രസ് ഇത്തവണയും പ്രതിപക്ഷത്താവാൻ കാരണം കേരളത്തിൽ കോൺഗ്രസ് ശക്തമല്ലാത്തതുകൊണ്ടാണെന്നും തുടർച്ചയായി രണ്ടു തവണ പ്രതിപക്ഷത്ത് ആയത് കോൺഗ്രസിന്റെ അപചയം മൂലമാണെന്നും അദ്ദേഹം കൂട്ടിച്ചേർക്കുകയുണ്ടായി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News