പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ കൂട്ടബലാത്സംഗം ചെയ്തു; കോണ്‍ഗ്രസ് എംഎല്‍എയുടെ മകന്‍ അറസ്റ്റില്‍

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ കൂട്ടബലാത്സംഗം ചെയ്ത കേസില്‍ കോണ്‍ഗ്രസ് എംഎല്‍എയുടെ മകന്‍ അറസ്റ്റില്‍. രാജസ്ഥാനിലെ അല്‍വാര്‍ ജില്ലയിലെ രാജ്ഗഡ്-ലക്ഷ്മണ്‍ഗഡില്‍ നിന്നുള്ള കോണ്‍ഗ്രസ് എംഎല്‍എ ജോഹാരി ലാല്‍ മീണയുടെ മകന്‍ ദീപക് മീണയാണ് കൂട്ടബലാത്സംഗ കേസില്‍ അറസ്റ്റിലായത്.

2022 മാര്‍ച്ചിലാണ് ദീപക് മീണയ്‌ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തത്. 2022ല്‍ പത്താം ക്ലാസുകാരിയെ കൂട്ടബലാത്സംഗം ചെയ്ത കേസില്‍ കോടതി നിര്‍ദേശപ്രകാരമാണ് അറസ്റ്റ്. വിവേക് ശര്‍മ എന്ന യുവാവ് ഫെയ്സ്ബുക്കിലൂടെ പരിചയപ്പെട്ട കുട്ടിയെ ഹോട്ടലിലേക്ക് വിളിച്ചു വരുത്തി പീഡിപ്പിച്ചു എന്നാണ് കേസ്. ദൗസ ജില്ലയിലെ മഹ്‌വ എന്ന പ്രദേശത്ത് നിന്നാണ് പൊലീസ് എസ്എച്ച്ഒ ദീപക്കിനെ പിടികൂടിയത്.

കോണ്‍ഗ്രസ് എംഎല്‍എയുടെ മകനെതിരെ കൂട്ടബലാത്സംഗം ആരോപിച്ചിട്ടും അറസ്റ്റ് ചെയ്യാന്‍ വൈകിയതില്‍ പ്രതിഷേധിച്ച് അശോക് ഗെലോട്ട് സര്‍ക്കാര്‍ വിമര്‍ശനങ്ങള്‍ നേരിട്ടിരുന്നു. എംഎല്‍എയുടെ മകന്‍ ദീപക് ഉള്‍പ്പെടെ 5 പ്രതികള്‍ ചേര്‍ന്നാണ് കൂട്ടബലാത്സംഗം നടത്തിയത്. കുട്ടിയുടെ അമ്മാവന്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ മന്ദവാര്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയായിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News