13ാം ജനാധിപത്യ മഹിളാ അസോസിയേഷൻ ദേശീയ സമ്മേളനത്തിന് പ്രൗഢ ഗംഭീരമായ സമാപനം. പൊതുസമ്മേളന നഗരിയായ പുത്തരിക്കണ്ടം മൈതാനിയെ ജില്ലയിലെ വിവധ കേന്ദ്രങ്ങളിൽ നിന്നും എത്തിയ വനിതകൾ സ്ത്രി സാഗരമാക്കി മാറ്റി. ആട്ടവും പാട്ടുമായി മഹിളാ അസോസിയേഷൻ ഭാരവാഹികളും പ്രവർത്തകർക്ക് ഒപ്പം ചേർന്നതോടെ പ്രവർത്തകരും ആവേശത്തിലായി.
ജനാധിപത്യ മഹിളാ അസോസിയേഷൻ പൊതുസമ്മേളനത്തിൽ കേന്ദ്രീകരിച്ചുള്ള റാലി ഉണ്ടായില്ലെങ്കിലും, പൊതുസമ്മേളന നഗരിയെ ആവശേത്തിലാക്കുന്നതായിരുന്നു പൊതുസമ്മേളന നഗരിയായ പുത്തരിക്കണ്ടം മൈതാനത്തേക്ക് സമ്മേളന പ്രതിനിധികൾ നടത്തിയ പ്രകടനം. സമ്മേളന നഗരിയെ വനിതാ സാഗരമാക്കി മാറ്റുകയായിരുന്നു ജില്ലയിലെ വിവധ കേന്ദ്രങ്ങളിൽ നിന്നും മറ്റ് ജില്ലകളിൽ നിന്നും എത്തിയ പതിനായിരത്തിലധികം മഹിളാ അസോസിയേഷൻ പ്രവർത്തകർ.
കശ്മീർ മുതൽ കന്യാകുമാരി വരെയുള്ള സമ്മേളന പ്രതിനിധികൾ തങ്ങളുടെ സംസകാരം വിളിച്ചൊതുന്ന വേഷവിധാനത്തോടെയായിരുന്നു സമ്മേളന നഗരിയിലേക്ക് എത്തിച്ചേർന്നത്. വേദിയിൽ മഹിളാ അസോസിയേഷൻ പ്രവർത്തകർക്കൊപ്പം മഹിളാ അസോസിയേഷൻ ഭാരവാഹികളും ചുവടുവെച്ചതോടെ അത് വേറിട്ടൊരു കാഴ്ചയായി.
സ്ത്രീസമത്വത്തിനും ബിജെപി-ആർഎസ്എസ് വർഗീതയ്ക്കും ഭരണകൂട ഭീകരതയ്ക്കും എതിരെയുള്ള പ്രതിജ്ഞയോടെയാണ് സമാപന പൊതുസമ്മേനം അവസാനിച്ചത്. പ്രശസ്ത ഗായിക പുഷ്പലതയുടെ നേതൃത്വത്തിലുള്ള ഗായക സംഘത്തിന്‍റെ പ്രകടനവും സമ്മേളനത്തിന്‍റെ ഭാഗമായി നടന്നു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here