ഒറ്റപ്പാലത്ത് കാറും ലോറിയും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു

ഒറ്റപ്പാലത്ത് കാറും ലോറിയും കൂട്ടിയിടിച്ച് 79 കാരന്‍ മരിച്ചു. തൃത്താല കക്കാട്ടിരി കൂമ്പ്രചേരത്ത് വളപ്പില്‍ മുഹമ്മദ് ആണ് മരിച്ചത്.

പത്തിരിപ്പാലയില്‍ നിന്ന് സുഹൃത്തിനെ കണ്ട് കാറില്‍ മടങ്ങുന്നതിനിടെയായിരുന്നു അപകടം.

ഇന്ന് ഉച്ചക്ക് 2.30 ന് ശേഷം ഒറ്റപ്പാലം തെന്നടി ബസാറില്‍ വെച്ചായിരുന്നു അപകടം. വാണിയംകുളത്ത് നിന്ന് ഒറ്റപ്പാലം ഭാഗത്തേക്ക് വരികയായിരുന്ന ലോറിയും കുളപ്പുള്ളി ഭാഗത്തേക്ക് പോകുകയായിരുന്ന കാറും തമ്മില്‍ കൂട്ടിയിടിക്കുകയായിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News