കോഴിക്കോട്ടും തൃശ്ശൂരും നഗര പരിധിയിൽ ജിയോ 5 ജി സേവനങ്ങൾ ആരംഭിച്ചു

കോഴിക്കോട്ടും തൃശ്ശൂരും നഗര പരിധിയിൽ ജിയോ 5 ജി സേവനങ്ങൾ ഇന്ന് മുതൽ ആരംഭിച്ചു .

കേരളത്തിൽ കൊച്ചി , തിരുവനന്തപുരം തുടങ്ങിയ സ്ഥലങ്ങളിൽ ജിയോ 5 ജി സേവനങ്ങൾ ആരംഭിച്ചതിനെ തുടർന്നാണ് കോഴിക്കോട് തൃശൂർ മേഖലകളിലേക്കും പ്രവർത്തനം വ്യാപിപ്പിച്ചത് .

ജിയോ ട്രൂ 5G ഇപ്പോള്‍ തിരുവനന്തപുരത്തും

തലസ്ഥാന നഗരിയില്‍ ഇനിമുതല്‍ ജിയോ ട്രൂ 5G സേവനങ്ങള്‍ ലഭ്യമാകും. 2022 അവസാനിക്കുന്നതിന് മുമ്പ് തിരുവനന്തപുരത്ത് ജിയോ 5ജി സേവനങ്ങള്‍ ആരംഭിക്കുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു. ഇന്ന് മുതല്‍ തിരുവനന്തപുരത്തെ ജിയോ ഉപയോക്താക്കള്‍ക്ക് അധിക ചിലവുകളൊന്നുമില്ലാതെ 1 Gbps+ വേഗതയില്‍ അണ്‍ലിമിറ്റഡ് ഡാറ്റ അനുഭവിക്കാന്‍ ജിയോ വെല്‍ക്കം ഓഫറിലേക്ക് ക്ഷണം ലഭിക്കുന്നതാണ്.

6000 കോടി രൂപയുടെ നിക്ഷേപമാണ് കേരളത്തില്‍ 5ജി നെറ്റ്വര്‍ക്കിനായി ജിയോ വിന്യസിച്ചിരിക്കുന്നത്. 4G നെറ്റ്വര്‍ക്കിനെ ആശ്രയിക്കാത്ത, സ്റ്റാന്‍ഡലോണ്‍ 5G നെറ്റ്വര്‍ക്ക് വിന്യസിച്ച ഏക കമ്പനിയാണ് ജിയോ. സ്റ്റാന്‍ഡലോണ്‍ 5G ഉപയോഗിച്ച് കുറഞ്ഞ ലേറ്റന്‍സി കണക്റ്റിവിറ്റി, മെഷീന്‍-ടു-മെഷീന്‍ ആശയവിനിമയം, 5G വോയ്സ്, എഡ്ജ് കമ്പ്യൂട്ടിംഗ്, നെറ്റ്വര്‍ക്ക് സ്ലൈസിംഗ് എന്നീ പുതിയതും ശക്തവുമായ സേവനങ്ങള്‍ ജിയോയ്ക്ക് നല്‍കാന്‍ കഴിയും.

5G സേവനങ്ങള്‍ ലഭിക്കാന്‍ ഉപഭോക്താക്കള്‍ അവരുടെ സിം കാര്‍ഡുകള്‍ മാറ്റേണ്ടതില്ല. 5G പിന്തുണയ്ക്കുന്ന ഫോണില്‍ പോസ്റ്റ്‌പെയ്ഡ് കണക്ഷനോ അടിസ്ഥാന പ്രീപെയ്ഡ് റീച്ചാര്‍ജായ 239 രൂപയോ അതിനു മുകളിലുള്ള റീച്ചാര്‍ജോ ഉണ്ടായിരിക്കണം. കൂടാതെ ഉപഭോക്താവ് 5G കവറേജുള്ള സ്ഥലത്താണ് കൂടുതല്‍ സമയമെങ്കില്‍ ജിയോ വെല്‍കം ഓഫര്‍ ലഭിക്കാനുള്ള അര്‍ഹതയുമുണ്ടായിരിക്കും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News