അവധി ദിവസം ശല്യപ്പെടുത്തിയാല്‍ ഒരു ലക്ഷം രൂപ പിഴ

ജീവനക്കാര്‍ക്ക് ഓഫ് ഡേകള്‍ പൂര്‍ണ്ണമായും സ്വകാര്യ ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കാനുള്ള ക്രമീകരണമൊരുക്കിയിരിക്കുകയാണ് ഡ്രീം 11 എന്നൊരു സ്‌പോര്‍ട്ട്‌സ് പ്ലാറ്റ്‌ഫോം.

ഡ്രീം 11 അണ്‍പ്ലഗ് എന്നൊരു പദ്ധതിയാണ് ഇതിനായി ഇവര്‍ ആവിഷ്‌കരിച്ചിരിക്കുന്നത്. ഇതുവഴി അവധി ദിവസങ്ങളില്‍ വിശ്രമിക്കാനും ഊര്‍ജ്ജം വീണ്ടെടുക്കാനും ജീവനക്കാര്‍ക്ക് അവസരമൊരുക്കുകയാണ് കമ്പനി. ഇമെയില്‍, ചാറ്റ് തുടങ്ങി ഒരു മാര്‍ഗ്ഗത്തിലൂടെയും ഓഫ് ഡേയില്‍ ജീവനക്കാരുമായി ബന്ധപ്പെടാന്‍ കഴിയാതാക്കുന്നതാണ് ഡ്രീം 11 അണ്‍പ്ലഗ് എന്ന പോളിസി.

‘വര്‍ഷത്തിലൊരിക്കല്‍ ഒരാഴ്ചയെങ്കിലും നിങ്ങളെ കമ്പനിയുടെ പ്രവര്‍ത്തനങ്ങളില്‍ നിന്ന് പുറത്താക്കും… ഇ-മെയിലോ മെസേജോ ഒന്നും ലഭിക്കില്ല’, ഡ്രീം 11 സഹസ്ഥാപകനായ ഹര്‍ഷ് ജെയിന്‍ പറഞ്ഞു. തൊഴിലിടത്തിന് പുറമേ സ്വകാര്യ ജീവിതത്തിലും സന്തോഷം കണ്ടെത്താന്‍ ജീവനക്കാരെ സഹായിക്കുന്നതാണ് കമ്പനിയുടെ ഈ രീതി. ഈ ദിവസങ്ങളില്‍ ജീവനക്കാരെ ബന്ധപ്പെടാന്‍ ശ്രമിക്കുന്ന സഹപ്രവര്‍ത്തകര്‍ ഒരു ലക്ഷം രൂപ ഫൈന്‍ നല്‍കണമെന്നതാണ് നിയമം. ഈ പദ്ധതി നിലവില്‍ വിജയകരമായി മുന്നോട്ടുപോകുന്നുണ്ടെന്നാണ് ഡ്രീം 11ന്റെ മറ്റൊരു സഹസ്ഥാപകനായ ഭവിത് സേത്ത് പറഞ്ഞത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News