ജോഷിമഠില്‍ സ്ഥിതി ഗുരുതരം; നാല് വാര്‍ഡുകളിൽ പ്രവേശന വിലക്ക്, ദുരന്ത മേഖലയായി പ്രഖ്യാപിച്ചു

ഉത്തരാഖണ്ഡിലെ ജോഷിമഠില്‍ സ്ഥിതിഗതികള്‍ അതീവ ഗുരുതരം. കൂടുതല്‍ പേരെ ഒഴിപ്പിക്കാനുള്ള നീക്കങ്ങള്‍ തുടരുകയാണ്. സിംഗ്ധര്‍, ഗാന്ധിനഗര്‍, മനോഹര്‍ബാഗ്, സുനില്‍ എന്നീ വാര്‍ഡുകളിലേക്ക് പ്രവേശനവിലക്കേര്‍പ്പെടുത്തുകയും ചെയ്തിട്ടുണ്ട്. കെട്ടിടങ്ങളും ഭൂമിയും കൂടുതല്‍ വിണ്ടുകീറിയ സ്ഥലങ്ങളിലേക്കുള്ള പ്രവേശനത്തിനും വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇവിടങ്ങളിലെ കെട്ടിടങ്ങളില്‍ ചുവന്ന മാര്‍ക്ക് രേഖപ്പെടുത്തി. പ്രദേശം പ്രകൃതി ദുരന്തമേഖലയായി ജില്ലാ മജിസ്‌ട്രേറ്റ് പ്രഖ്യാപിച്ചിട്ടുണ്ട്.

ജോഷിമഠിന്റെ സംരക്ഷണത്തിനായി എല്ലാവരും ഒന്നിച്ചു നില്‍ക്കണമെന്നും ഒഴിപ്പിക്കലിനോടു സഹകരിക്കണമെന്നും മുഖ്യമന്ത്രി പുഷ്‌കര്‍ സിങ് ധാമി അഭ്യര്‍ഥിച്ചു. ബോര്‍ഡര്‍ മാനേജ്‌മെന്റ് സെക്രട്ടറിയും എന്‍ഡിഎംഎ അംഗങ്ങളും പ്രദേശം സന്ദര്‍ശിക്കുമെന്നാണ് ലഭിക്കുന്ന വിവരം. ഉത്തരാഖണ്ഡിലെ ചമോലി ജില്ലയിലെ ബദരീനാഥിലേക്കും ഹേമകുണ്ഡ് സാഹിബിലേക്കും പോകുന്ന വിനോദസഞ്ചാരികളുടെ പ്രധാന റൂട്ടാണ് ജോഷിമഠ്.

6,000 അടി ഉയരത്തിലാണ് നഗരം സ്ഥിതി ചെയ്യുന്നത്. 2011ലെ സെന്‍സസ് പ്രകാരം 3,800ഓളം കുടുംബങ്ങളാണ് ഇവിടെ താമസിക്കുന്നത്. മണ്ണിടിച്ചിലില്‍ സിങ്ധര്‍ വാര്‍ഡിലെ പ്രധാന ക്ഷേത്രം തകര്‍ന്നിരുന്നു. എന്നാല്‍ കഴിഞ്ഞ 15 ദിവസമായി കെട്ടിടത്തില്‍ നിന്ന് ആളുകളെ ഒഴിപ്പിച്ചിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News