ക്രിപ്‌റ്റോ കറന്‍സി: ബോധവത്കരണം ഊര്‍ജ്ജിതമാക്കാന്‍ ഇന്ത്യ

ക്രിപ്‌റ്റോ കറന്‍സി സംബന്ധിച്ച് ഇന്ത്യയില്‍ കാര്യമായ ബോധവത്കരണമന്നും നടന്നിട്ടില്ല. അതുകൊണ്ട് തന്നെ ലോകത്തിലെ മറ്റു രാജ്യങ്ങളെ അപേക്ഷിച്ച് ഇന്ത്യയില്‍ കാര്യമായ മുന്നേറ്റങ്ങള്‍ ഒന്നുതന്നെ നടന്നിട്ടില്ല. എന്നാല്‍ ഓസ്‌ട്രേലിയ വലിയ മുന്നേറ്റമാണ് ഈ മേഖലയില്‍ നടത്തിയത്. ലോകത്തെ ഏറ്റവും വലിയ നാലാമത്തെ ബിറ്റ് കോയിന്‍ എടിഎം ഹബായി ഓസ്‌ട്രേലിയ മാറി എന്നത് ഈ വര്‍ഷം മേഖലയില്‍ മികച്ച മുന്നേറ്റം നടത്താനാകുമെന്ന് പ്രതീക്ഷ വര്‍ധിപ്പിക്കുന്നുണ്ട്. ക്രിപ്‌റ്റോ ഇടപാടുകള്‍ക്ക് പേരു കേട്ട എല്‍ സാല്‍വദോറിനെയാണ് ഓസ്‌ട്രേലിയ ഇപ്പോള്‍ പിന്നിലാക്കിയിരിക്കുന്നത്.

ഈ വര്‍ഷം ജനുവരി ആദ്യവാരം വരെയുള്ള കണക്ക് പ്രകാരം ഓസ്‌ട്രേലിയയില്‍ 219 ബിറ്റ് കോയിന്‍ എടിഎമ്മാണ് ഉള്ളത്. ഏഷ്യയില്‍ ആകെ 312 ബിറ്റ്‌കോയിന്‍ എടിഎമ്മുകള്‍ മാത്രമാണുള്ളത്. എന്നാല്‍ ഒരു രാജ്യത്ത് മാത്രമായി ഇത്രയധികം ബിറ്റ്‌കോയിന്‍ എടിഎമ്മുകള്‍ വന്നതിനാല്‍ മേഖലയില്‍ ക്രിപ്‌റ്റോ ഇടപാടുകള്‍ വര്‍ധിക്കാനുള്ള സാധ്യത ഏറെയാണെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. ആഗോളതലത്തില്‍ 38,602 ബിറ്റ്‌കോയിന്‍ എടിഎമ്മുകളാണുള്ളത്. ഇതില്‍ 6071 എണ്ണവും 2022ല്‍ ആരംഭിച്ചവയാണെന്ന് റിപ്പോര്‍ട്ടുകളുണ്ട്.

ഓസ്‌ട്രേലിയയുടെ ഈ നേട്ടം വ്യക്തമാക്കുന്നതിനൊപ്പം തന്നെയാണ് ഇന്ത്യന്‍ ഗവണ്‍മെന്റ് ക്രിപ്‌റ്റോ കറന്‍സിയുടെ ബോധവത്കരണം ഊര്‍ജ്ജിതമാക്കുവാന്‍ പോകുന്നുവെന്ന് റിപ്പോര്‍ട്ടും വരുന്നത്. കോര്‍പ്പറേറ്റ് കാര്യമന്ത്രാലയത്തിന് കീഴിലെ ഇന്‍വെസ്റ്റര്‍ പ്രൊട്ടക്ഷന്‍ ആന്‍ഡ് എജ്യൂക്കേഷന്‍ ഫണ്ട് അതോറിറ്റിയാണ് ക്ലാസുകള്‍ക്ക് നേതൃത്വം നല്‍കുന്നത്.

ഇന്ത്യോനേഷ്യയിലെ ഫിനാന്‍ഷ്യല്‍ സര്‍വീസസ് അതോറിറ്റി (എഫ്എസ്എ)യുടെ നേതൃത്വത്തില്‍ ഈ വര്‍ഷം തന്നെ രാജ്യത്ത് ക്രിപ്‌റ്റോ എക്‌സ്‌ചേഞ്ച് ആരംഭിക്കുമെന്നും റിപ്പോര്‍ട്ടുകളിലുണ്ട്. മാത്രമല്ല ഇന്ത്യ അവതരിപ്പിച്ച ഇ-റുപ്പി പോലെ സ്വന്തം സെന്‍ട്രല്‍ ബാങ്ക് ഡിജിറ്റല്‍ കറന്‍സി അവതരിപ്പിക്കാനുള്ള നീക്കത്തിലാണ് ഇന്തോനേഷ്യ.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News