മോസ്‌കോയില്‍ നിന്നെത്തിയ വിമാനത്തിന് ബോംബ് ഭീഷണി

236 യാത്രക്കാരുമായി മോസ്‌കോയില്‍ നിന്ന് ഗോവയിലേക്ക് പുറപ്പെട്ട ചാര്‍ട്ടേഡ് വിമാനത്തിന് ബോംബ് ഭീഷണി. ഗോവ എയര്‍ ട്രാഫിക് കണ്‍ട്രോളര്‍ക്ക് ബോംബ് ഭീഷണി ലഭിച്ചതിനെ തുടര്‍ന്ന് വിമാനം ഗുജറാത്തിലെ ജാംനഗറിലെ എയര്‍ഫോഴ്‌സ് എയര്‍ ബേസില്‍ അടിയന്തിരമായി ഇറക്കി. ജീവനക്കാരടക്കം 244 പേരുമായെത്തിയ അസൂര്‍ എയര്‍ വിമാനത്തിനാണ് ബോംബ് ഭീഷണി ലഭിച്ചത്.

ഭീഷണിയെ തുടര്‍ന്ന് വിമാന യാത്രക്കാരെയും ജീവനക്കാരെയും സുരക്ഷിതമായി വിമാനത്തില്‍ നിന്നും മാറ്റി. പോലീസും ബോംബ് ഡിറ്റക്ഷന്‍ ആന്‍ഡ് ഡിസ്പോസല്‍ സ്‌ക്വാഡും ചേര്‍ന്ന് വിമാനത്തില്‍ പരിശോധന നടത്തുകയാണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News