വിദ്യാര്‍ത്ഥികള്‍ക്ക് ഇനി കൊച്ചി കോര്‍പറേഷന്‍ വക ബ്രേക്ക്ഫാസ്റ്റ്

സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് പ്രഭാതഭക്ഷണമൊരുക്കി കൊച്ചി കോര്‍പറേഷന്‍. ജനകീയാസൂത്രണ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് കുട്ടികള്‍ക്ക് പ്രഭാത ഭക്ഷണം നല്‍കുന്ന പദ്ധതിക്ക് തുടക്കമായിരിക്കുന്നത്. എറണാകുളം ഗവണ്‍മെന്റ് ഗേള്‍സ് ഹൈസ്‌ക്കൂളിലെ വിദ്യാര്‍ത്ഥികള്‍ക്ക് പ്രഭാത ഭക്ഷണം നല്‍കി മേയര്‍ പദ്ധതിയുടെ ഉദ്ഘാടനം നിര്‍വ്വഹിച്ചു.

ദോശ, ഇഡലി, അപ്പം, ചപ്പാത്തി, വെജിറ്റബിള്‍ കറി, മുട്ട, പഴം പുഴുങ്ങിയത് എന്നിങ്ങനെ ഓരോ ദിവസവും കുട്ടികള്‍ക്ക് വ്യത്യസ്തമായ ഭക്ഷണം നല്‍കാനാണ് കോര്‍പറേഷന്റെ തീരുമാനം. ആദ്യ ഘട്ടമെന്ന നിലയില്‍ എറണാകുളം ഗവണ്‍മെന്റ് ഗേള്‍സ് ഹൈസ്‌ക്കൂളില്‍ തുടങ്ങിയ പദ്ധതിയുടെ ഉദ്ഘാടനം കുട്ടികള്‍ക്ക് ഭക്ഷണം നല്‍കിക്കൊണ്ട് മേയര്‍ എം അനില്‍കുമാര്‍ നിര്‍വ്വഹിച്ചു.

കോര്‍പറേഷന്റെ സമൃദ്ധി ഹോട്ടലില്‍ പാകം ചെയ്യുന്ന ഭക്ഷണമാണ് കുട്ടികള്‍ക്ക് നല്‍കുന്നത്. ഒരു മാസം എണ്‍പതിനായിരം മുതല്‍ ഒരു ലക്ഷം രൂപ വരെയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന കുടുംബത്തില്‍ നിന്നുള്ള 150 പേര്‍ക്കാണ് നിലവില്‍ ഭക്ഷണം നല്‍കിവരുന്നത്.

ഭാവിയില്‍ കോര്‍പ്പറേഷന്‍ പരിധിയിലെ മുഴുവന്‍ സ്‌ക്കൂളുകളിലും പദ്ധതി നടപ്പാക്കാനാണ് തീരുമാനം. ഗേള്‍സ് ഹൈസ്‌ക്കൂളിലെ വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ നടത്തിയ സര്‍വ്വേയില്‍ 117 വിദ്യാര്‍ത്ഥികളില്‍ പോഷകാഹാരക്കുറവു മൂലമുള്ള വിളര്‍ച്ച കണ്ടെത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് പദ്ധതിയുടെ ആദ്യഘട്ടം ഗേള്‍സ് സ്‌കൂളില്‍ത്തന്നെ ആരംഭിച്ചതെന്ന് കോര്‍പ്പറേഷന്‍ ഭരണ സമിതി അറിയിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
sbi-celebration

Latest News