ഹോട്ടലുകളില്‍ പരിശോധന ശക്തം; വൃത്തിയും ലൈസന്‍സും ഇല്ലെങ്കില്‍ പൂട്ടുവീഴും

സംസ്ഥാനത്ത് ഭക്ഷ്യസുരക്ഷാ പരിശോധന ശക്തമാകുന്നു. ഞായര്‍, തിങ്കള്‍ ദിവസങ്ങളില്‍ 641 സ്ഥാപനങ്ങളിലാണ് പരിശോധന നടന്നത്. വൃത്തിഹീനമായി പ്രവര്‍ത്തിച്ച 9 സ്ഥാപനങ്ങളും, ലൈസന്‍സ് ഇല്ലാത്ത 27 സ്ഥാപനങ്ങളും ഉള്‍പ്പെടെ 36 സ്ഥാപനങ്ങള്‍ അടപ്പിച്ചു. 188 സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്‍കിയിട്ടുണ്ട്. വരുംദിവസങ്ങളിലും പ്രത്യേക പരിശോധന തുടരുമെന്നും, കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്നും ആരോഗ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചിരിക്കുകയാണ്.

വൃത്തിഹീനമായ സാഹചര്യത്തിലും ലൈസന്‍സില്ലാതെയും പ്രവര്‍ത്തിച്ച എറണാകുളത്തെ മൂന്ന് ഹോട്ടലുകള്‍ കൂടി ഇന്നലെ അടച്ചുപൂട്ടിയിരുന്നു. 10 സ്ഥാപനങ്ങള്‍ക്ക് പിഴയും ചുമത്തിയിട്ടുണ്ട്. എറണാകുളം ജില്ലയിലെ 35 സ്ഥാപനങ്ങളിലാണ് ഭക്ഷ്യ സുരക്ഷ വകുപ്പ് പരിശോധന നടത്തിയത്. ഗുരുതരമായ വീഴ്ച വരുത്തുകയും ലൈസന്‍സില്ലാതെ പ്രവര്‍ത്തിക്കുകയും ചെയ്ത വടക്കത്താനം ബിസ്മില്ല തട്ടുകടയും വൃത്തിഹീനമായി പ്രവര്‍ത്തിച്ച ചെല്ലാനം റോസ് ബേക്കേഴ്‌സിന്റെ ഉല്‍പാദന യൂണിറ്റും ,കണ്ടക്കടവ് ബേസില്‍ ഹോട്ടലുമാണ് അടച്ചു പൂട്ടാന്‍ നിര്‍ദേശം നല്‍കിയത്.

10 സ്ഥാപനങ്ങള്‍ക്ക് പിഴ ചുമത്തുന്നതിനുള്ള നോട്ടീസ് നല്‍കുകയും വിവിധ ഭക്ഷ്യവസ്തുക്കളുടെ സാമ്പിളുകള്‍ ശേഖരിച്ച് പരിശോധനയ്ക്ക് അയക്കുകയും ചെയ്തിട്ടുണ്ട്. 2 സ്ഥാപനങ്ങള്‍ക്ക് റെക്ടിഫിക്കേഷന്‍ നോട്ടീസ് നല്‍കി. വിവിധ സ്ഥാപനങ്ങളില്‍ നിന്നായി 40000 രൂപ പിഴയിനത്തില്‍ ഈടാക്കുകയും ചെയ്തു. കോട്ടയം ജില്ലയില്‍ ഉണ്ടായ ഭക്ഷ്യവിഷബാധയെ തുടര്‍ന്ന് ഭക്ഷ്യസുരക്ഷാ കമ്മീഷണറുടെ നിര്‍ദ്ദേശപ്രകാരമാണ് ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ പരിശോധന പുരോഗമിക്കുന്നത്. കഴിഞ്ഞ ദിവസവും കൊച്ചി നഗരത്തിലെ ആറ് ഹോട്ടലുകള്‍ പൂട്ടിയിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News