ആര്‍ ബി ഐ ഡെപ്യൂട്ടി ഗവര്‍ണ്ണര്‍ ജനറലിന്‍റെ നിയമനകാലാവധി കേന്ദ്രസര്‍ക്കാര്‍ നീട്ടി നല്‍കി

റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഡെപ്യൂട്ടി ഗവര്‍ണ്ണര്‍ ജനറല്‍ മൈക്കിള്‍ ദേബബ്രത പത്രയുടെ കാലാവധി ഒരുവര്‍ഷം കൂടി നീട്ടി നല്‍കി കേന്ദ്രസര്‍ക്കാര്‍. പത്രയുടെ മൂന്നുവര്‍ഷ നിയമന കാലാവധി ജനുവരി 14ന് അവസാനിക്കാനിരിക്കെയാണ് കാലാവധി നീട്ടിക്കൊണ്ടുള്ള സര്‍ക്കാര്‍ തീരുമാനം വന്നിരിക്കുന്നത്. നരേന്ദ്രമോദി തലവനായുള്ള കാബിനറ്റിന്റെ നിയമനകമ്മിറ്റിയാണ് പത്രക്ക് തുടര്‍നിയമനം നല്‍കാനുള്ള തീരുമാനത്തിന് അംഗീകാരം നല്‍കിയതെന്നാണ് റിപ്പോര്‍ട്ട്. ജനുവരി 15 മുതല്‍ ഒരുവര്‍ഷത്തേക്കാണ് പത്രയുടെ പുതിയ സേവനകാലാവധി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News