സിദ്ധാര്‍ത്ഥ് മല്‍ഹോത്രയും രശ്മിക മന്ദാനയും ഒരുമിക്കുന്നു; മിഷന്‍ മജ്‌നുവിന്റെ ട്രെയിലര്‍ പുറത്ത്

സിദ്ധാര്‍ത്ഥ് മല്‍ഹോത്രയും രശ്മിക മന്ദാനയും പ്രധാന കഥാപാത്രങ്ങളായെത്തുന്ന സ്പൈ ത്രില്ലര്‍ മിഷന്‍ മജ്‌നുവിന്റെ ആദ്യ ട്രെയിലര്‍ പുറത്ത്. ചിത്രത്തിന്റെ നിര്‍മ്മാതാക്കളാണ് കഴിഞ്ഞ ദിവസം ട്രെയിലര്‍ പുറത്തുവിട്ടത്. 20 ലക്ഷം ആളുകള്‍ ട്രെയിലര്‍ ഇതിനകം കണ്ടുകഴിഞ്ഞു. ശന്തനു ബാഗ്ചി സംവിധാനം ചെയ്ത ചിത്രത്തില്‍ കുമുദ് മിശ്ര, ഷരീബ് ഹാഷ്മി, രജിത് കപൂര്‍ തുടങ്ങിയവരും പ്രധാനവേഷമിടുന്നു.

ചിത്രത്തില്‍ സിദ്ധാര്‍ത്ഥ് ഒരു റോ ഏജന്റായാണ് എത്തുന്നത്. അയല്‍രാജ്യത്തിന്റെ ആണവശേഷി കണ്ടെത്തുന്നതിനും ഇന്ത്യയെ ലക്ഷ്യമിട്ട് അവര്‍ ബോംബ് ഇടാന്‍ പദ്ധതിയിടുകയാണോയെന്ന് അറിയുന്നതിനും പാകിസ്ഥാനിലേക്ക് കടക്കുന്ന റോ ഏജന്റിനെയാണ് ചിത്രത്തില്‍ സിദ്ധാര്‍ത്ഥ് അവതരിപ്പിക്കുന്നത്. തുടര്‍ന്ന് പാകിസ്ഥാനിലെത്തുന്ന സിദ്ധാര്‍ത്ഥ് പാക്കിസ്ഥാനി സ്ത്രീയായ രശ്മികയുമായി പ്രണയത്തിലാവുകയും രാജ്യത്ത് തനിക്ക് ഐഡന്റിറ്റി സുഗമമാക്കുന്നതിനായി അവളെ വിവാഹം കഴിക്കുകയും ചെയ്യുന്നു.

പകല്‍ ഒരു തയ്യല്‍ക്കാരനായും രാത്രിയില്‍ ഇന്ത്യയുടെ സൂപ്പര്‍സ്പൈയായും സിദ്ധാര്‍ത്ഥ് പ്രവര്‍ത്തിക്കുന്നു. ആക്ഷനും നാടകീയതയും
രാജ്യസ്നേഹവുമൊക്കെ ഒത്തിണങ്ങിയതാണ് ചിത്രം. 1971ലെ ഇന്ത്യയുടെ പശ്ചാത്തലത്തിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News