ഉത്തരേന്ത്യയില്‍ അതിശൈത്യം തുടരുന്നു; ട്രെയിനുകള്‍ റദ്ദാക്കി

ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ അതിശൈത്യം തുടരുന്നു. ദില്ലിയില്‍ ശക്തമായ മൂടല്‍മഞ്ഞ് അനുഭവപ്പെട്ടു. റോഡ്-റെയില്‍- വ്യോമ ഗതാഗതത്തെ മൂടല്‍ മഞ്ഞ് ബാധിച്ചു. മൂടല്‍മഞ്ഞ് കാരണം കഴിഞ്ഞ രണ്ട് ദിവസത്തിനടെ 260 ട്രെയിനുകള്‍ റദ്ദാക്കിയതായി റെയില്‍വേ അറിയിച്ചു.

നാളെയും മറ്റന്നാളും ജമ്മുകശ്മീര്‍ , ഹിമാചല്‍ എന്നിവിടങ്ങളില്‍ മഞ്ഞുവീഴ്ചയും ഉണ്ടാകുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പു നല്‍കി. വായുനിലവാരം മോശം അവസ്ഥയില്‍ എത്തിയതോടെ ബിഎസ്3 പെട്രോള്‍, ബി എസ് 4 ഡീസല്‍ കാറുകള്‍ക്ക് വെള്ളിയാഴ്ച വരെ ദില്ലിയില്‍ നിരോധനം ഏര്‍പ്പെടുത്തി.

അതേസമയം, ദില്ലിയില്‍ ശൈത്യം കനക്കുന്നതിനിടെ, ജയിലുകളിലെ എല്ലാ തടവുകാര്‍ക്കും ചൂടുവെള്ളം അടിയന്തരമായി ലഭ്യമാക്കാനും 65 വയസ്സിനു മുകളിലുള്ള തടവുകാര്‍ക്ക് മെത്ത നല്‍കാനും തീരുമാനമായി. ദില്ലി ലെഫ്റ്റനന്റ് ഗവര്‍ണര്‍ വിനയ് കുമാര്‍ സക്സേന ജയില്‍ ഡിജിക്കും ആഭ്യന്തര സെക്രട്ടറിക്കും ഇതു സംബന്ധിച്ച നിര്‍ദ്ദേശം നല്‍കി. ജയിലുകള്‍ക്കായുള്ള അവലോകന യോഗത്തിലാണ് ഇക്കാര്യത്തില്‍ തീരുമാനമായത്.

തിഹാര്‍, രോഹിണി, മണ്ഡോലി എന്നിവിടങ്ങളിലെ 16 സെന്‍ട്രല്‍ ജയിലുകളിലെയും തടവുകാര്‍ക്ക് കുളിക്കുന്നതിനും ശുചീകരണ ആവശ്യങ്ങള്‍ക്കും ചൂടുവെള്ളം ലഭ്യമാക്കും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News