ഇന്ത്യയിലെ ഓഫ് റോഡുകളില്‍ എതിരാളികളില്ലാത്ത വാഹനമേത് എന്ന ചോദ്യത്തിന് ഒറ്റ ഉത്തരമേ ഉള്ളു. മഹീന്ദ്രയുടെ ഥാര്‍. കാത്തിരിപ്പ് അവസാനിപ്പിച്ച് കുറഞ്ഞ വിലയില്‍ 2 വീല്‍ ഡ്രൈവ് ഥാര്‍ ഉടന്‍ വിപണിയിലെത്തും. ആദ്യ പ്രദര്‍ശനത്തിനും വില നിര്‍ണയത്തിനും മുന്‍പേ വാഹനത്തിന്റെ 2 വീല്‍ഡ്രൈവ് പതിപ്പിന്റെ വിശദാംശങ്ങളാണ് സമൂഹമാധ്യമങ്ങളിലൂടെ ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. പുതിയ നിറങ്ങള്‍ ഉള്‍പ്പെടെ ഒട്ടേറെ ആകര്‍ഷകമായ ഫീച്ചറുകളോടു ചേര്‍ന്ന പാക്കേജ് ഉള്‍പ്പെടുന്നതാണ് ഥാര്‍ 2 വീല്‍ഡ്രൈവ് എന്നാണ് വാഹനപ്രേമികള്‍ വിലയിരുത്തുന്നത്.
എവറസ്റ്റ് വൈറ്റ്, ബ്ലേസിങ് ബ്രോണ്‍സ് എന്നിവയാണ് പുതിയ നിറങ്ങള്‍. നിലവില്‍ വിപണിയിലുള്ള വാഹനത്തിന്റെ ഫീച്ചറുകള്‍, ട്രിമ്മുകള്‍ എന്നിവ തന്നെയാണ് 2 വീല്‍ഡ്രൈവ് വാഹനത്തിനും ലഭിക്കുന്നത്. ഡീസല്‍ മാനുവല്‍, പെട്രോള്‍ ഓട്ടമാറ്റിക് എന്‍ജിന്‍ ഓപ്ഷനുകള്‍ വാഹനത്തിനു ലഭിക്കുമെന്ന് കരുതാം. വിലയിലും ഏറെ ആകര്‍ഷകമായ പാക്കേജായിരിക്കും ഥാറെന്നാണ് വിലയിരുത്തല്‍. അങ്ങനെയെങ്കില്‍ രാജ്യത്തെ ഏറ്റവും താങ്ങാവുന്ന വിലയില്‍ ലഭിക്കുന്ന ‘റഫ്‌റോഡര്‍’ വാഹനമായി ഥാര്‍ മാറും. ഫുള്‍ടൈം ഹാര്‍ഡ് ടോപ്പ് മോഡലായിരിക്കും ഇത്. 18 ഇഞ്ച് അലോയ് വീലുകള്‍, ഇഎസ്പി, മോള്‍ഡ് ഫൂട്ട്‌സ്റ്റെപ്, ക്രൂസ് കണ്‍ട്രോള്‍, തുടങ്ങിയ നിരവധി സവിശേഷതകള്‍ ഉണ്ടാകും. വാഹനത്തിന് ഓപ്പണ്‍ ടോപ്പ് ലഭിക്കില്ലെന്നാണ് അടിസ്ഥാന സൂചനകള്‍.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here