മയക്കുമരുന്ന് സാമൂഹിക വിപത്ത്: മുഖ്യമന്ത്രി

മയക്കുമരുന്ന് സാമൂഹിക വിപത്താണെന്നും മയക്കുമരുന്നിനെതിരെ വ്യാപകമായ പ്രതിരോധ പ്രവര്‍ത്തനമാണ് സംസ്ഥാനത്ത് നടക്കുന്നതെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. നാലാഞ്ചിറ സര്‍വോദയ വിദ്യാലയ ഗോള്‍ഡന്‍ ജൂബിലി ആഘോഷം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

അറിവ് പകര്‍ന്ന് നല്‍കല്‍ മാത്രമല്ല വിദ്യാഭ്യാസം. അറിവിനോടൊപ്പം ജീവിതം മുന്നോട്ട് കൊണ്ടുപോകാനുള്ള വിവരങ്ങളും വിദ്യാഭ്യാസത്തിലൂടെ പകര്‍ന്നു നല്‍കണം. എന്നാല്‍ മാത്രമേ വിദ്യാഭ്യാസം പൂര്‍ണമാകൂ എന്നും മുഖ്യമന്ത്രി പറഞ്ഞു.

മയക്കുമരുന്നിനെതിരെ വ്യാപകമായ പ്രവര്‍ത്തനങ്ങളാണ് സംസ്ഥാനമൊട്ടാകെ നടക്കുന്നത്. മയക്കമരുന്നിനെതിരായ പോരാട്ടം ഭാവി തലമുറയ്ക്ക് വേണ്ടിയാണ്. സഹപാഠികളുടെ സ്വഭാവത്തില്‍ പ്രത്യേക മാറ്റം ഉണ്ടാകുന്നുണ്ടെങ്കില്‍ അധ്യാപകരെ അറിയിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News