മതത്തിനും വിശ്വാസത്തിനും എതിരായി നിലപാട് സ്വീകരിക്കുന്നവരല്ല സി പി ഐ എമ്മും സര്‍ക്കാരും: എം വി ഗോവിന്ദന്‍ മാസ്റ്റര്‍

സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന്റെ ഉദ്ഘാടന പരിപാടിയില്‍ സ്വാഗതഗാനത്തിന്റെ ഭാഗമായ ദൃശ്യാവിഷ്‌ക്കാരത്തിനെതിരായ വിമര്‍ശനം ഉയരുന്ന സാഹചര്യത്തില്‍ പ്രതികരണവുമായി സി പി ഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ മാസ്റ്റര്‍. ഒരു മതത്തിനും വിശ്വാസത്തിനും എതിരായി നിലപാട് സ്വീകരിക്കുന്നവരല്ല സി പി ഐ എമ്മും സര്‍ക്കാരുമെന്നും ദൃശ്യാവിഷ്‌ക്കാരം ശരിയായിരുന്നില്ല എന്നാണ് മനസിലാക്കിയിട്ടുള്ളതെന്നും ഗോവിന്ദന്‍ മാസ്റ്റര്‍ പറഞ്ഞു.

കാര്യവട്ടം സ്റ്റേഡിയത്തിലെ ഇന്ത്യ – ശ്രീലങ്ക ക്രിക്കറ്റ് മത്സരത്തിന്റെ ടിക്കറ്റ് നിരക്ക് വര്‍നയിലെ കായികമന്ത്രിയുടെ ന്യായീകരണത്തോടും ഗോവിന്ദന്‍ മാസ്റ്റര്‍ പ്രതികരിച്ചു. പട്ടിണിക്കാരെല്ലാം ചേര്‍ന്നാണ് കളി കണ്ടു കൊണ്ടിരിക്കുന്നതെന്നും പട്ടിണി കിടക്കുമ്പോള്‍ ആസ്വദിക്കുക പ്രയാസമാണ് എന്നായിരിക്കും മന്ത്രി ഉദ്ദേശിച്ചിട്ടുണ്ടാവുക എന്നും എം വി ഗോവിന്ദന്‍ പറഞ്ഞു.

സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന്റെ ഉദ്ഘാടനപരിപാടിയില്‍ സ്വാഗതഗാനത്തിന്റെ ഭാഗമായ ദൃശ്യാവിഷ്‌ക്കാരത്തിനെതിരായ വിമര്‍ശനം ഗൗരവമുള്ളതാണെന്ന് സി പി ഐ എം ജില്ലാ സെക്രട്ടറിയറ്റ് പ്രസ്താവന ഇറക്കിയിരുന്നു. ദൃശ്യാവിഷ്‌ക്കാരത്തില്‍ ഭീകരവാദിയെ ചിത്രീകരിക്കാന്‍ മുസ്ലീം വേഷധാരിയെ അവതരിപ്പിച്ചത് യഥാര്‍ത്ഥത്തില്‍ എല്‍ ഡി എഫ് സര്‍ക്കാരും കേരളീയ സമൂഹവും ഉയര്‍ത്തിപ്പിടിക്കുന്ന പ്രഖ്യാപിത നിലപാടിനും സമീപനത്തിനും വിരുദ്ധമാണ്.

തീവ്രവാദവും ഭീകരതയും ഏതെങ്കിലും ഒരു വിഭാഗവുമായി ബന്ധപ്പെട്ട പ്രശ്നമല്ല. ഇങ്ങനെയൊരു ചിത്രീകരണം വന്നതെങ്ങനെയെന്ന് പരിശോധിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി ഇതിനകം വ്യക്തമാക്കിയിട്ടുണ്ട്. ഇത്തരം ചിത്രീകരണം ഉണ്ടായതെങ്ങനെയെന്ന് പരിശോധിച്ച് നടപടി സ്വീകരിക്കണം.

സംസ്ഥാന സ്‌കൂള്‍ കലോത്സവം മികച്ച സംഘാടനത്താലും അഭൂതപൂര്‍വമായ പങ്കാളിത്തത്താലും കലോത്സവ ചരിത്രത്തിലെ ഏറ്റവും ശ്രദ്ധേയമായ ഒന്നായി മാറി. 239 ഇനങ്ങളിലായി പതിനായിരത്തിലേറെ മത്സരാര്‍ത്ഥികളാണ് പങ്കെടുത്തത്. രക്ഷിതാക്കള്‍, അധ്യാപകര്‍, സമൂഹത്തിലെ നാനാതുറകളിലുള്ളവര്‍, മാധ്യമ പ്രവര്‍ത്തകരും എല്ലാം ചേര്‍ന്നപ്പോള്‍ കോഴിക്കോട് ജനസാഗരമായി മാറി. ഇങ്ങനെയൊരു മഹാമേള പരാ തികളൊന്നുമില്ലാതെയാണ് സംഘടിപ്പിച്ചത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News