മോസ്‌കോയില്‍ നിന്ന് ഗോവയിലേക്ക് വന്ന ചാര്‍ട്ടേഡ് വിമാനത്തിന് ബോംബ് ഭീഷണിയുണ്ടെന്ന സന്ദേശം വ്യാജം. പോലീസും ബോംബ് ഡിറ്റക്ഷന്‍ ആന്‍ഡ് ഡിസ്പോസല്‍ സ്‌ക്വാഡും ചേര്‍ന്ന് വിമാനത്തില്‍ നടത്തിയ പരിശോധനയില്‍ ബോംബ് കണ്ടെത്താനായില്ല.
ഗോവ എയര്‍ ട്രാഫിക് കണ്‍ട്രോളര്‍ക്ക് ബോംബ് ഭീഷണി സന്ദേശം ലഭിച്ചതിനെ തുടര്‍ന്ന് വിമാനം ഗുജറാത്തിലെ ജാംനഗറിലെ എയര്‍ഫോഴ്‌സ് എയര്‍ ബേസില്‍ അടിയന്തിരമായി ഇറക്കി. സന്ദേശം വ്യാജമെന്ന് തെളിഞ്ഞതോടെ വിമാനം 10.30 നും 11 നും ഇടയില്‍ ഗോവയിലേക്ക് പുറപ്പെടും എന്നാണ് സൂചന. ജീവനക്കാരടക്കം 244 പേരുമായി ഗോവയിലക്ക് വന്ന അസൂര്‍ എയര്‍ വിമാനത്തിന് ബോംബ് ഭീഷണിയുണ്ടെന്ന സന്ദേശം ലഭിച്ചത്. തുടര്‍ന്ന് ജാംനഗറില്‍ ഇറക്കിയ വിമാനത്തില്‍ നിന്നും യാത്രക്കാരെയും ജീവനക്കാരെയും മാറ്റിയിരുന്നു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here