കര്‍ണ്ണാടകയില്‍ ബജ്റംഗ്ദള്‍ പ്രവര്‍ത്തകന്‍ സുനിലിനെ വെട്ടുകത്തി ഉപയോഗിച്ച് ആക്രമിച്ച കേസില്‍ പ്രതികളെ അറസ്റ്റ് ചെയ്യാത്തതില്‍ പ്രതിഷേധം. കര്‍ണാടകയിലെ ശിവമോഗ ജില്ലയില്‍ സാഗര താലൂക്കിലാണ് സംഭവം. അക്രമത്തിന് ശേഷം സുനില്‍ പൊലീസില്‍ പരാതി നല്‍കുകയും ചെയ്തു. എന്നാല്‍ പ്രതികളെ അറസ്റ്റ് ചെയ്തില്ലെങ്കില്‍ ബന്ദിന് ആഹ്വാനം ചെയ്യുമെന്ന് ഭീഷണിയുമായി ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകര്‍ സാഗര പൊലീസ് സ്റ്റേഷന്‍ ഉപരോധിച്ചു.
സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചിട്ടുണ്ടെന്നും പ്രതികള്‍ക്കായി തിരച്ചില്‍ ആരംഭിച്ചതായും പൊലീസ് അറിയിച്ചു. എന്തിനാണ് സുനിലിനെ ആക്രമിച്ചതെന്ന് വ്യക്തമല്ല. പ്രതിയെ പിടികൂടിയാലേ അത് അറിയാനാകു എന്നും പൊലീസ് വ്യക്തമാക്കി.
കഴിഞ്ഞ വര്‍ഷം ഹര്‍ഷ എന്ന ബജ്റംഗ്ദള്‍ പ്രവര്‍ത്തകന്റെ കൊലപാതകം ഉള്‍പ്പെടെ വര്‍ഗീയ സംഭവങ്ങള്‍ ശിവമോഗ ജില്ലയില്‍ അരങ്ങേറിയുന്നു. ഹര്‍ഷയുടെ കൊലപാതകം പിന്നീട് പ്രദേശത്ത് വര്‍ഗീയ സംഘര്‍ഷവും അക്രമങ്ങളും നടക്കുന്നതിന് ഇടയാക്കി. 2022 ഓഗസ്റ്റില്‍ വി ഡി സവര്‍ക്കറുടെ ബാനറുകള്‍ പ്രദര്‍ശിപ്പിക്കുന്നതിനെ ചൊല്ലി ഇവിടെയുണ്ടായ സംഘര്‍ഷത്തില്‍ രണ്ട് പേര്‍ക്ക് കുത്തേറ്റിരുന്നു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here