കലോത്സവ സ്വാഗതഗാനത്തിന്റെ ഭാഗമായുള്ള ദൃശ്യാവിഷ്‌കാരത്തില്‍ വര്‍ഗീയ രംഗങ്ങള്‍ വന്നത് ഗൗരവതരം: മന്ത്രി വി ശിവന്‍കുട്ടി

61-ാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന്റെ സ്വാഗതഗാനത്തിന്റെ ഭാഗമായുള്ള ദൃശ്യവിശ്കാരത്തില്‍ വര്‍ഗീയ രംഗങ്ങള്‍ വന്നത് ഗൗരവതരമെന്ന് മന്ത്രി വി ശിവന്‍കുട്ടി. ഉദ്ഘാടന സമ്മേളനത്തില്‍ അവതരണ ഗാനം തയാറാക്കിയത് റിസപ്ഷന്‍ കമ്മിറ്റിയാണ്. ഓരോ അധ്യാപക സംഘടനയാണ് 24 കമ്മിറ്റിയുടെ കണ്‍വീനര്‍ സ്ഥാനം വഹിക്കുന്നതെന്നും മന്ത്രി പറഞ്ഞു.

സ്വാഗത ഗാന പരാതിയില്‍ അന്വഷിച്ച ശേഷം നടപടി സ്വീകരിക്കും. ഇനി ഇത്തരം പ്രശ്‌നങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ശ്രമിക്കും. ഒരു അധ്യാപക സംഘടനയ്ക്കായിരുന്നു റിസപ്ഷന്‍ കമ്മിറ്റിയുടെ ചുമതല. അവരാണ് സ്വാഗതഗാനം അവതരിപ്പിച്ചത്. ഇവരുടെ റിഹേഴ്സല്‍ സമയത്ത് ബന്ധപ്പെട്ട വേഷം ഇല്ലാത്തതിനാല്‍ തിരിച്ചറിഞ്ഞില്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

ഇടതുപക്ഷ സര്‍ക്കാര്‍ നിലപാടല്ല വേദിയില്‍ അവതരിപ്പിച്ചത്. കലോത്സവ വേദിയിലുണ്ടായത് പരിശോധിക്കുവാനും ഇനി വരാന്‍ പോകുന്ന മേളകളില്‍ ഈ പ്രോഗ്രാം ചെയ്ത കൂട്ടരെ കലാമേളയില്‍ പങ്കെടുപ്പിക്കാതിരിക്കാനുള്ള നടപടി സ്വീകരിക്കുമെന്നും മന്ത്രി വി ശിവന്‍കുട്ടി പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News