അമ്പമ്പോ … പുതിയ റെഡ്മി വാച്ചിന് ഇത്രയും കിടിലൻ ഫീച്ചറുകളോ ?

വിപണിയിൽ ഇറങ്ങാൻ പോകുന്ന റെഡ്മി വാച്ചിന് ഇത്രയും കിടിലൻ ഫീച്ചറുകളോ എന്ന് ഒരു നിമിഷം നമ്മൾ അത്ഭുതപ്പെട്ടേക്കാം. റെഡ്മി വാച്ച് 31.7 ഇഞ്ച് എഎംഒഎല്‍ഇഡി സ്ക്രീനോടെയാണ് വിപണിയിൽ എത്തുന്നത്. ഓണ്‍വെയ്സ് ഓണ്‍ ഡിസ്പ്ലേയാണ് ഈ വാച്ചിന് ഉള്ളത്. 600 നിറ്റ്സ് ഓഫ് ബ്രൈറ്റ്നെസാണ് ഈ വാച്ചിന് ഉള്ളത്. വലത് വശത്താണ് വാച്ചിന്‍റെ ഫിസിക്കല്‍ ബട്ടണുകള്‍.

121 വര്‍ക്ക് ഔട്ട് മോഡുകള്‍ ഈ വാച്ചില്‍ ഇന്‍ബില്‍ട്ടായി ഉണ്ട്. ഒപ്പം തന്നെ ഉപയോക്താവിന് ബ്ലൂടൂത്ത് കോള്‍ അടക്കം നടത്താന്‍ സാധിക്കും. അതിനായി വാച്ചിനെ ഫോണുമായി കണക്ട് ചെയ്യണം. അതായത് വാച്ചിന് നേരിട്ട് സെല്ലുലാര്‍ പ്രത്യേകതയില്ല. 12 ദിവസമാണ് ഈ വാച്ചിന് ഷവോമി പറയുന്ന ബാറ്ററി ലൈഫ്. അണ്ടര്‍ വാട്ടര്‍ ഉപയോഗത്തിന് 5എടിഎം റേറ്റിംഗ് ഈ വാച്ചിന് ലഭിച്ചിട്ടുണ്ട്.

ബ്ലാക്ക് ആന്‍റ് വൈറ്റ് കളര്‍ ഓപ്ഷനില്‍ എത്തുന്ന വാച്ചിന് ഇപ്പോള്‍ പ്രഖ്യാപിച്ച ചൈനീസ് വില പ്രകാരം ഇന്ത്യന്‍ രൂപ 6000രൂപയ്ക്ക് അടുത്ത് വരും. ഇന്ത്യയില്‍ എപ്പോള്‍ ഈ വാച്ച് എത്തും എന്ന് ഉറപ്പില്ലെങ്കിലും ആറായിരത്തില്‍ കൂടുതല്‍ വില വരാനാണ് സാധ്യത.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News