പുതിയ ചിത്രത്തിന്റെ ട്രെയിലര്‍ ലോഞ്ചിനിടെ കണ്ണീരണിഞ്ഞ് നടി സാമന്ത; കരയല്ലേ സാം എന്ന് ആരാധകര്‍

ശാകുന്തളം എന്ന ചിത്രത്തിന്റെ ട്രെയിലര്‍ ലോഞ്ചിനിടെ കണ്ണീരണിഞ്ഞ് നടി സാമന്ത. ചിത്രത്തിന്റെ സംവിധായകന്‍ ഗുണശേഖര്‍ ചിത്രത്തിന്റെ ഷൂട്ടിംഗ് അനുഭവങ്ങള്‍ ഷെയര്‍ ചെയ്യുന്നതിനിടയിലായിരുന്നു സാമന്തയുടെ കണ്ണുനിറഞ്ഞത്. മയോസിറ്റിസ് എന്ന രോഗവുമായുള്ള പോരാട്ടത്തിലാണ് സാമന്ത. കുറച്ചു മാസങ്ങളായി മാധ്യമങ്ങളില്‍ നിന്നും പൊതുപരിപാടികളില്‍ നിന്നും അകന്നു നില്‍ക്കുകയാണ് സാമന്ത.

പുതിയ ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായാണ് സാമന്ത പൊതുവേദിയിലെത്തിയത്. പരിപാടിക്കിടയില്‍ കരഞ്ഞ സാമന്തയോട് ആരാധകര്‍
സാം, സാം എന്നു വിളിച്ച് ആരാധകര്‍ താരത്തെ ‘ചിയര്‍ അപ്’ ആക്കാന്‍ ശ്രമിക്കുന്നുണ്ടായിരുന്നു. ശകുന്തള-ദുഷ്യന്തന്‍ പ്രണയകഥയായ ‘അഭിജ്ഞാന ശാകുന്തള’ത്തെ ആസ്പദമാക്കി ഒരുക്കിയ ചിത്രമാണ് ‘ശാകുന്തളം’. ‘സൂഫിയും സുജാതയും’ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ ദേവ് മോഹന്‍ ആണ് ചിത്രത്തില്‍ സാമന്തയുടെ നായകന്‍. ഫെബ്രുവരി 17 നാണ് ‘ശാകുന്തളം’ തിയേറ്ററുകളില്‍ എത്തുക.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News