43 വർഷത്തിനുള്ളിൽ അൻറാർട്ടിക്കയ്ക്ക് മുകളിലെ ഓസോൺ പാളിയിൽ കാണുന്ന വിള്ളൽ പൂർണമായും ഇല്ലാതാകുമെന്നാണ് ഏറ്റവും പുതിയ യുഎൻ റിപ്പോർട്ട് നൽകുന്ന സൂചന. സ്ട്രാറ്റോസ്ഫിയറിലെ ഓസോൺ ശോഷണം 1980 കാലത്തേത് പോലെയാകില്ലെന്നും പഠനം പറയുന്നു. നാലുവർഷം മുന്നേ ഓസോൺ പാളിയിലെ വിള്ളൽ ഉണങ്ങുന്നുണ്ടെന്ന് കണ്ടെത്തിയിരുന്നുവെങ്കിലും അത് വളരെ നേർത്തതായിരുന്നു.
ഓസോൺ പാളിയെ കാർന്നുതിന്നിരുന്ന രാസവസ്തുക്കൾ നിരോധിക്കാനായതാണ് മുന്നേറ്റത്തിന് കാരണമായതെന്നും പഠനം സൂചിപ്പിക്കുന്നുണ്ട്. റഫ്രിജറേറ്ററുകളിലും എയറോസോളുകളിലും ഉപയോഗിച്ചിരുന്ന ക്ലോറോ ഫ്ലൂറോ കാർബൺ പോലുള്ള രാസവസ്തുക്കൾ 1987ൽ മോൺട്രിയാൽ ഉടമ്പടിയിലാണ് നിരോധിക്കാൻ തീരുമാനിച്ചത്. അന്തരീക്ഷത്തിൽ 1993ലെ ക്ലോറിന്റെ അളവിൽ നിന്ന് 11.5 ശതമാനവും 1999 ലെ ബ്രോമിൻ്റെ അളവിൽ നിന്ന് 14.5 ശതമാനവും കുറവ് സംഭവിച്ചിട്ടുമുണ്ട്. ഭൗമാന്തരീക്ഷത്തിന് പുറത്തുനിന്നുള്ള അപകടകരമായ രശ്മികളെ തടഞ്ഞുനിർത്തുന്നയാളാണ് ഓസോൺ.
ഓസോൺ പാളി നേടുന്ന ആശ്വാസം ആഗോളതാപനത്തിൽ നിന്നുള്ള രക്ഷയിലും ചൂണ്ടുപലകയാവും. അന്തരീക്ഷത്തിന്റെ ചൂട് കൂട്ടുന്ന പണി അവസാനിപ്പിക്കണമെന്ന് നിർദേശിക്കാൻ ചേരുന്ന ഉച്ചകോടികളും ഒപ്പിടുന്ന ഉടമ്പടികളും സ്വാർത്ഥകമാകണം. കാർബൺ ന്യൂട്രലാകാൻ വ്യാവസായിക രാഷ്ട്രങ്ങൾ ആദ്യം താൽപര്യമെടുക്കണം. എങ്കിൽ മഞ്ഞുരുകുന്നതിനും കടൽ കയറുന്നതിനുമടക്കം പരിഹാരം ഉണ്ടാകുമെന്നുറപ്പ്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here