കോഴിക്കോട് മിഠായിത്തെരുവിനു സമീപം കിഡ്‌സൺ കോർണറിൽ അനധികൃതമായി നിർമ്മിച്ച കെട്ടിടങ്ങൾ പൊളിച്ചുനീക്കി. താൽക്കാലിക നിർമാണത്തിന് പകരം സ്ഥിരം നിർമാണം നടത്തിയ മൂന്ന് കടമുറികൾക്കെതിരെയാണ് നഗരസഭയുടെ നടപടി.പാർക്കിങ് പ്ലാസ നിർമ്മാണത്തിനായി മലബാർ മാൻഷൻ കെട്ടിടത്തിൽ നിന്നും ഒഴിപ്പിച്ച വ്യാപാരികളാണ് കോഴിക്കോട് നഗരസഭയുടെ അനുമതിയോടെ കോംട്രസ്റ്റ് മതിലിനോട് ചേർന്ന് കടമുറികൾ നിർമ്മിച്ചത്.
എന്നാൽ താൽക്കാലിക കെട്ടിടം നിർമ്മിക്കാനുള്ള അനുമതിയുടെ മറവിൽ കരാറുകാരൻ കോൺക്രീറ്റ് കെട്ടിടങ്ങൾ നിർമ്മിച്ചു.ഇതിനെ തുടർന്ന് വ്യാപാരികൾ 2022 ഡിസംബർ 28നകം കടമുറികൾ ഒഴിയണമെന്നും അനധികൃത നിർമ്മാണങ്ങൾ പൊളിച്ചു നീക്കണമെന്നും കലക്ടർ ഉത്തരവിട്ടിരുന്നു. ഇന്ന് രാവിലെ നഗരസഭയുടെ നേതൃത്വത്തിലാണ് പൊളിച്ചുനീക്കൽ നടപടികളാരംഭിച്ചത്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here