തരൂരിനും പ്രതാപനും സതീശന്റെ ഒളിയമ്പ്

ശശി തരൂരിനും ടി എന്‍ പ്രതാപനും ഒളിയമ്പുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. സ്ഥാനാര്‍ത്ഥിത്വം ആര്‍ക്കും സ്വന്തം നിലയില്‍ തീരുമാനിക്കാന്‍ ആകില്ലെന്നും അക്കാര്യങ്ങളില്‍ തീരുമാനമെടുക്കേണ്ടത് കോണ്‍ഗ്രസ് പാര്‍ട്ടിയാണെന്നുമാണ് വി ഡി സതീശന്‍ ഇരുവരെയും ഓര്‍മ്മപ്പെടുത്തുന്നത്. നേരത്തെ നിയമസഭയിലേക്ക് മത്സരിക്കാന്‍ ശശി തരൂരും ടി എന്‍ പ്രതാപനും താൽപര്യം പ്രകടിപ്പിച്ചിരുന്നു. ഈ പ്രസ്താവനയ്‌ക്കെതിരെയായിരുന്നു വി ഡി സതീശന്റെ ഒളിയമ്പ്.

തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതുമായി ബന്ധപ്പെട്ട് അഭിപ്രായമുള്ളവര്‍ അത് പാര്‍ട്ടിയെ അറിയിക്കണം. തെരഞ്ഞെടുപ്പില്‍ മത്സരിക്കണമോ വേണ്ടയോ എന്നതും എവിടെ മത്സരിക്കണം എന്നതുമടക്കം പാര്‍ട്ടിയാണ് തീരുമാനിക്കേണ്ടത്. സ്ഥാനാര്‍ത്ഥിത്വ കാര്യങ്ങളില്‍ അഭിപ്രായം പറയേണ്ടത് താനല്ലെന്നും കെ പി സി സി അധ്യക്ഷനാണെന്നും വി ഡി സതീശന്‍ കൂട്ടിച്ചേര്‍ത്തു.

ഇതിനിടെ ലോക്സഭയിലേക്ക് വീണ്ടും മത്സരിക്കാനുള്ള താൽപര്യം വ്യക്തമാക്കി കെ മുരളീധരന്‍ എം പിയും രംഗത്തെത്തിയിട്ടുണ്ട്. ഇക്കാര്യം പാര്‍ട്ടിയെ അറിയിച്ചിട്ടുണ്ടെന്നാണ് മുരളീധരന്റെ നിലപാട്. തനിക്ക് നിലവിലെ മണ്ഡലത്തില്‍ തന്നെ മത്സരിക്കാനാണ് താൽപര്യമെന്നും അദ്ദേഹം വ്യക്തമാക്കി. ആര് മത്സരിക്കണം ആര് മത്സരിക്കേണ്ട എന്ന് തീരുമാനിക്കുന്നത് ഹൈക്കമാന്‍ഡ് ആണെന്ന് ടി എന്‍ പ്രതാപനുള്ള മറുപടിയായി മുരളീധരന്‍ പറഞ്ഞു.വരുന്ന ലോക്‌സഭാ- നിയമസഭാ തെരഞ്ഞെടുപ്പുകള്‍ മുന്‍നിര്‍ത്തി കോണ്‍ഗ്രസില്‍ ഉരുണ്ടുകൂടുന്ന തര്‍ക്കങ്ങളാണ് ഇപ്പോള്‍ മറനീക്കി പുറത്തുവരുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News