ഓസ്കാര്‍ പട്ടികയില്‍ ഇടംനേടി വിവേക് അഗ്‌നിഹോത്രി സംവിധാനം ചെയ്ത ദ കശ്മീര്‍ ഫയല്‍സ്. 5 ഇന്ത്യന്‍ ചിത്രങ്ങളാണ് ഓസ്‌കാര്‍ പട്ടികയില്‍ സ്ഥാനം പിടിച്ചത്. അഞ്ച് സിനിമകള്‍ ഷോര്‍ട്ട് ലിസ്റ്റില്‍. ആര്‍ആര്‍ആര്‍, ദ് കശ്മീര്‍ ഫയല്‍സ്, കന്താര, ഗംഗുഭായ് കത്തിയാവാഡി, വിക്രാന്ത് റോണ എന്നിവയാണ് ഓസ്‌കാര്‍ പട്ടികയില്‍ സ്ഥാനം നേടിയ ചിത്രങ്ങള്‍.
ഓസ്‌കാര്‍ പട്ടികയിൽ തന്റെ ചിത്രം ഇടം നേടിയതിൽ ഇപ്പോൾ സന്തോഷമറിയിച്ചിരിക്കുകയാണ് സംവിധായകൻ വിവേക് അഗ്‌നിഹോത്രി. ‘ഇന്ത്യന്‍ സിനിമയുടെ മഹത്തായ വര്‍ഷം’ എന്ന് വിവേക് അഗ്നിഹോത്രി പ്രതികരിച്ചു. ഓസ്‌കാര്‍ പട്ടികയില്‍ ഇടം നേടിയ എല്ലാ ചിത്രങ്ങളെയും അഭിനന്ദിക്കുന്നുവെന്നും വിവേക് ട്വീറ്റ് ചെയ്തു
BIG ANNOUNCEMENT: #TheKashmirFiles has been shortlisted for #Oscars2023 in the first list of @TheAcademy. It’s one of the 5 films from India. I wish all of them very best. A great year for Indian cinema. 🙏🙏🙏
— Vivek Ranjan Agnihotri (@vivekagnihotri) January 10, 2023
കഴിഞ്ഞ വര്‍ഷത്തെ ഏറ്റവും വലിയ ബ്ലോക്ക്ബസ്റ്ററായിരുന്ന ആര്‍ആര്‍ആര്‍, ആലിയ ഭട്ട് അഭിനയിച്ച ഗംഗുബായ് കത്യവാടി, വിവേക് അഗ്‌നിഹോത്രിയുടെ ദ കാശ്മീര്‍ ഫയല്‍സ്, റിഷബ് ഷെട്ടിയുടെ ഹിറ്റ് കന്നഡ ചിത്രം കാന്താര, ഇന്ത്യയുടെ ഔദ്യോഗിക ഓസ്‌കാര്‍ എന്‍ട്രി ചെല്ലോ ഷോ എന്നിവയാണ് ഓസ്‌കാര്‍ അര്‍ഹതയുള്ള 301 ചിത്രങ്ങളുടെ പട്ടികയില്‍ ഇടംപിടിച്ചിട്ടുണ്ട്
അവസാന നോമിനേഷനുകള്‍ ജനുവരി 24ന് പ്രഖ്യാപിക്കും.ഭീകരാക്രമണങ്ങളും കശ്മീരി പണ്ഡിറ്റുകളുടെ കൂട്ട പലായനത്തെ കുറിച്ചുമൊക്കെയണ് കശ്മീരി ഫയല്‍സ് എന്ന ചിത്രം ചര്‍ച്ച ചെയ്യുന്നത്.
സിനിമ പുറത്തിറങ്ങിയതിന് പിന്നാലെ ഹിന്ദുത്വ കേന്ദ്രങ്ങളില്‍നിന്നും വലിയ പിന്തുണയാണ് കശ്മീരി ഫയല്‍സിന് ലഭിച്ചത്. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങള്‍ സിനിമയ്ക്ക് സമ്പൂര്‍ണ നികുതിയിളവ് പ്രഖ്യാപിച്ചു. മധ്യപ്രദേശ് സര്‍ക്കാര്‍ സിനിമ കാണാന്‍ പൊലീസുകാര്‍ക്ക് ഒരു ദിവസത്തെ അവധി അനുവദിച്ചിരുന്നു. അസം സര്‍ക്കാര്‍ മുഴുവന്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്കും സിനിമ കാണുന്നതിനായി പകുതി ദിവസത്തെ അവധിയും ഇതിനായി അനുവദിച്ചിരുന്നു.
അതേസമയം, നൂറ് ദിവസം പിന്നിട്ടിതിന് പിന്നലെയാണ് ഋഷബ് ഷെട്ടിയുടെ കാന്താര ഓസ്കാര്‍ പട്ടികയില്‍ ഇടംനേടിയത്. 2002ലോ ബോക്സ് ഓഫീസ് തരംഗമായിരുന്നു ‘കാന്താരയ്ക്ക് 2 ഓസ്‌കാർ നോമിനേഷൻ ലഭിച്ചു എന്നറിയിക്കുകയാണ് നിർമ്മാതക്കളായ ഹോംബാലെ ഫിലിംസ്. തങ്ങളുടെ ടിറ്റ്വർ പേജിലൂടെയാണ് ഹോംബാലെ ഫിലിംസ് സന്തേഷം പങ്കുവെച്ചത്.
‘കാന്താര’യ്ക്ക് 2 ഓസ്‌കാർ യോഗ്യതകൾ ലഭിച്ചുവെന്നതിൽ ഞങ്ങൾ സന്തോഷിക്കുന്നു! ഞങ്ങളെ പിന്തുണച്ച എല്ലാവർക്കും ഹൃദയം നിറഞ്ഞ നന്ദി. നിങ്ങളുടെ എല്ലാ പിന്തുണയോടെയും മുന്നോട്ടുള്ള ഈ യാത്ര പങ്കിടാൻ ഞങ്ങൾ പ്രതീക്ഷിക്കുന്നു. എന്നാണ് ഹോംബാലെ ഫിലിംസ് ടിറ്റ്വ് ചെയ്തിരിക്കുന്നത്. മികച്ച സിനിമയ്ക്കും നടനുമുള്ള നോമിനേഷനാണ് ലഭിച്ചിരിക്കുന്നത് എന്നാണ് അറിയാൻ കഴിയുന്നത്.
ഒടിടി പ്ലാറ്റ്‌ഫോമായ ആമസോൺ പ്രൈം വീഡിയോയിൽ എത്തിയതിന് ശേഷവും സിനിമ തിയേറ്ററുകളിൽ പ്രദർശനം തുടർന്നിരുന്നു. സിനിമ 100 ദിവസം തികയ്ക്കുന്നു എന്ന് ഹോംബാലെ ഫിലിംസ് കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. റിഷഭ് ഷെട്ടി രചനയും സംവിധാനവും നിർവഹിച്ച ചിത്രമാണ് കാന്താര. സിനിമയിൽ നായകനായി എത്തിയതും റിഷഭ് ഷെട്ടി തന്നെയാണ്. സാൻഡൽവുഡിനെ ഇന്ത്യൻ സിനിമയുടെ നിറുകയ്യിൽ എത്തിച്ച ചിത്രമായിരുന്നു കാന്താര.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here