നിർമാണത്തിലിരുന്ന തൂൺ തകർന്നു; അമ്മയ്ക്കും കുഞ്ഞിനും ദാരുണാന്ത്യം

ബെംഗളൂരുവിൽ നമ്മ മെട്രോയുടെ തൂൺ, യാത്രക്കാരായ കുടുംബത്തിനുമേൽ തകർന്നുവീണ് അമ്മയും കുഞ്ഞും മരിച്ചു. നഗരകേന്ദ്രമായ നഗവരയിൽ നിർമാണത്തിലിരുന്ന തൂണാണ് ഇന്ന് കാലത്ത് തകർന്നുവീണത്.

രണ്ട് കുട്ടികളടക്കം നാല് പേരടങ്ങുന്ന കുടുംബം സ്കൂട്ടറിൽ സഞ്ചരിക്കവെയായിരുന്നു അപകടം. ലോഹിത്, ഭാര്യ തേജസ്വിനി, രണ്ട് മക്കൾ എന്നിവർക്കുമേലാണ് തൂൺ തകർന്നുവീണത്. അപകടം നടന്നയുടനെത്തന്നെ നാലുപേരെയും ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും തേജസ്വിനിയും ഒരു കുട്ടിയും മരിക്കുകയായിരുന്നു.ഇവർക്ക് പുറമെ സംഭവസ്ഥലത്തുണ്ടായിരുന്ന മറ്റു മൂന്നു പേർക്ക് കൂടി പരിക്കേറ്റിട്ടുണ്ട്.ഇവരുടെ നിലയും ഗുരുതരമായി തുടരുന്നു.

സംഭവത്തിൽ ബെംഗളൂരു മെട്രോ കോർപ്പറേഷൻ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. തൂണിന്റെ കോൺഗ്രീറ്റ് ഭാഗമല്ല, സ്റ്റീൽ കമ്പികളാണ് തകർന്നുവീണതെന്നും മരിച്ച കുടുംബത്തിന് 20 ലക്ഷം രൂപ നഷ്ടപരിഹാരം നൽകുമെന്നും കോർപ്പറേഷൻ അറിയിച്ചു. നിർമാണത്തിലിരിക്കുന്ന മറ്റ് തൂണുകൾ പരിശോധിക്കാനും അധികൃതർ ഉത്തരവിട്ടിട്ടുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News