നിരോധിത ദ്രാവക രൂപത്തിൽ സ്വർണ്ണക്കടത്ത്; മലപ്പുറം സ്വദേശി അറസ്റ്റിൽ

തൃശൂരിൽ 54 ലക്ഷത്തിൻ്റെ സ്വർണവേട്ട. Rpf ആണ് സ്വർണം പിടികൂടിയത്. നിരോധിത ദ്രാവക രൂപത്തിലായിരുന്നു  സ്വർണക്കടത്ത്.
മലപ്പുറം വേങ്ങാട് സ്വദേശി മണികണ്ഠൻ (35) ആണ് അറസ്റ്റിലായത്. പരശുറാം എക്സ്പ്രസിൽ ആണ് സ്വർണക്കടത്ത് നടന്നത് .
ഇയാൾ സ്വർണ്ണം ട്രെയിൻ മാർഗ്ഗം  തൃശൂരിലെത്തിക്കുകയായിരുന്നു . കിലോ കണക്കിന്  സ്വർണമാണ് പിടിച്ചത്.

മോൺസൺ മാവുങ്കൽ 2.0 ആയി പ്രവീൺ റാണ; പിടികൂടാനുള്ള നീക്കം ഊര്‍ജ്ജിതമാക്കി  പൊലീസ്

തൃശ്ശൂരിലെ സേഫ് ആൻഡ് സ്ട്രോങ്ങ് നിക്ഷേപ തട്ടിപ്പ് കേസിൽ പ്രവീൺ റാണയെ പിടികൂടാനുള്ള നീക്കം ഊര്‍ജ്ജിതമാക്കി  പൊലീസ്. സംഭവത്തെ തുടർന്ന് കമ്പനിയുടെ എംഡി-ചെയര്‍മാന്‍ സ്ഥാനം മറ്റൊരാള്‍ക്ക് കൈമാറി . പ്രവീൺ റാണയുടെ സ്വത്ത് കണ്ടുകെട്ടാന്‍ പോലീസ് നീക്കം തുടങ്ങി.

കഴിഞ്ഞ ദിവസം തൃശ്ശൂര്‍ ഈസ്റ്റ് പോലീസ്, പ്രവീൺ റാണയെ അന്വേഷിച്ച് കൊച്ചി കടവന്ത്രയിലെത്തിയിരുന്നു. കൊച്ചിയിൽ നിന്നും പ്രവീണ്‍ രക്ഷപ്പെടുകയായിരുന്നു. ഈ സാഹചര്യത്തിലാണ് കമ്പനിയുടെ എംഡി-ചെയര്‍മാന്‍ സ്ഥാനം മറ്റൊരാള്‍ക്ക് പ്രവീണ്‍ റാണ കൈമാറിയതായുള്ള വിവരങ്ങൾ പുറത്ത് വരുന്നത്. ഡ്രൈവറും ബന്ധുവുമായ വിഷ്ണുവിന് ആണ് ഡിസംബര്‍ 29ന് പ്രവീണ്‍ റാണ അധികാരം കൈമാറിയത്.
നിയമനടപടികളില്‍ ഇളവ് ലക്ഷ്യമിട്ടാണ് ഈ അധികാര കൈമാറ്റം എന്ന് സൂചനകളുണ്ട്.

ഇതിനോടൊപ്പം തന്നെ കേസില്‍ കൂടുതല്‍ പേർ പ്രതികളാകുമെന്നും പോലീസ് അറിയിച്ചു.കമ്പനിയുടെ ഡയറക്ടര്‍മാരും പ്രധാന ജീവനക്കാരുമായ സലീല്‍കുമാര്‍ ശിവദാസ്, മനീഷ് പെന്‍മാട്ട്, പ്രജിത്ത് കൈപ്പുള്ളി, അനൂപ് വെണ്‍മേനാട് എന്നിവരെ പ്രതികളാക്കും.

നിലവിലെ ചെയർമാൻ സ്ഥാനത്തുള്ള വിഷ്ണു അടക്കമുള്ളവരെ പ്രതി ചേര്‍ക്കാനാണ് പൊലീസ് ലക്ഷ്യമിടുന്നത്. ഇതു കൂടാതെ പ്രവീൺ റാണയ്ക്ക് ബിനാമി പേരില്‍ നിക്ഷേപം ഉണ്ടോ എന്നും നിക്ഷേപം വിദേശത്തേക്ക് കടത്തിയിട്ടുണ്ടോ എന്നതും പൊലീസ്  അന്വേഷിക്കുന്നുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
sbi-celebration

Latest News