സച്ചിന്റെ റെക്കോര്‍ഡിനൊപ്പം വിരാട് കോഹ്‌ലി

ഹോംഗ്രൗണ്ടിലെ ഏകദിന സെഞ്ചുറികളുടെ എണ്ണത്തില്‍ സച്ചിന്റെ റെക്കോര്‍ഡിനൊപ്പം വിരാട് കോഹ്‌ലി. ഇന്ത്യയിലെ സച്ചിന്റെ 20 ഏകദിന സെഞ്ചുറികളെന്ന റെക്കോര്‍ഡിനൊപ്പമാണ് കോഹ്‌ലിയും എത്തിയിരിക്കുന്നത്. ഗുവാഹത്തി ഏകദിനത്തില്‍ ശ്രീലങ്കയ്‌ക്കെതിരെയാണ് കോഹ്‌ലി തന്റെ 20-ാം സെഞ്ചുറി നേടിയത്. ഹോംഗ്രൗണ്ടിലെ 102 ഏകദിന മത്സരങ്ങളില്‍ നിന്നാണ് കോഹ്‌ലി 20 സെഞ്ചുറി സ്വന്തമാക്കിയത്. 164 മത്സരങ്ങളില്‍ നിന്നാണ് സച്ചിന്‍ 20 സെഞ്ചുറികള്‍ നേടിയത്.

വെയില്‍സ് സൂപ്പര്‍ താരം ഗാരത് ബെയ്ല്‍ വിരമിച്ചു

വെയില്‍സ് സൂപ്പര്‍ താരം ഗരത് ബെയില്‍ രാജ്യാന്തര ഫുട്ബോളില്‍ നിന്ന് വിരമിച്ചു. വെയില്‍സിനായി 111 രാജ്യാന്തര മത്സരങ്ങളില്‍ നിന്ന് 41 ഗോളുകള്‍ ബെയ്ല്‍ നേടിയിട്ടുണ്ട്. 33-ാം വയസിലാണ് വിരമിക്കല്‍ പ്രഖ്യാപനം.

ഖത്തര്‍ ലോകകപ്പില്‍ വെയില്‍സ് യോഗ്യത നേടിയിരുന്നു. ലോകകപ്പില്‍ 64 വര്‍ഷത്തിന് ശേഷം വെയില്‍സിന് യോഗ്യത നേടി കൊടുക്കുന്നതില്‍ ഗാരത് ബെയില്‍ നിര്‍ണായക പങ്കാണ് വഹിച്ചത്. അദ്ദേഹം വിംഗര്‍ പോസിഷനിലാണ് പതിവായി കളിച്ചിരുന്നത്. ലോകകപ്പില്‍ അമേരിക്കയെ 1-1ന് സമനിലയില്‍ തളയ്ക്കാന്‍ കഴിഞ്ഞത് വെയില്‍സിന് ഭാവിയില്‍ പ്രതീക്ഷ നല്‍കുന്നതാണ്.

രാജ്യാന്തര ഫുട്ബോള്‍ മത്സരങ്ങള്‍ക്ക് പുറമേ ക്ലബ് മത്സരങ്ങളില്‍ നിന്നും വിട പറയുന്നതായി ഗാരത് ബെയില്‍ അറിയിച്ചു. ഏറെ ആലോചിച്ച ശേഷമാണ് തീരുമാനമെന്നും അദ്ദേഹം പറഞ്ഞു. ഫുട്ബോള്‍ രംഗത്ത് 17 വര്‍ഷമാണ് അദ്ദേഹം സജീവമായി കളിച്ചത്. സൗതാംപ്ടണ്‍, ടോട്ടന്‍ഹാം, റിയല്‍ മാഡ്രിഡ് തുടങ്ങിയ ക്ലബുകളിലാണ് അദ്ദേഹം കളിച്ചത്.
whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News