സേഫ് ആൻഡ് സ്‌ട്രോങ്ങ് തട്ടിപ്പ്; പ്രവീൺ റാണയുടെ ബിനാമി അറസ്റ്റിൽ

തൃശൂർ സേഫ് ആൻഡ് സ്ട്രോങ്ങ് തട്ടിപ്പ് കേസിൽ പ്രവീൺ റാണയുടെ ബിനാമിയെ പൊലീസ് അറസ്റ്റ് ചെയ്തു. വെളുത്തൂര്‍ സ്വദേശി സതീഷിനെയാണ് അറസ്റ്റ് ചെയ്തത്.

വിയ്യൂർ പൊലീസാണ് സതീഷിനെ അറസ്റ്റ് ചെയ്തത്. കമ്പനിയുടെ അഡ്മിൻ മാനേജർ ആണ് സതീഷ്. അറസ്റ്റ് ഭയന്ന സതീഷ് കമ്പനിയെ സംബന്ധിച്ചുള്ള രേഖകൾ തൃശൂർ പാലാഴിയിലെ ഒരു വാടകവീട്ടിൽ ഒളിപ്പിച്ചിരുന്നു. ഈ രേഖകളും പൊലീസ് കണ്ടെടുത്തു.

പ്രവീൺ റാണയെ ഇതുവരെ പൊലീസിന് കണ്ടുകിട്ടിയിട്ടില്ല. കഴിഞ്ഞ ദിവസം തൃശ്ശൂര്‍ ഈസ്റ്റ് പോലീസ്, പ്രവീൺ റാണയെ അന്വേഷിച്ച് കൊച്ചി കടവന്ത്രയിലെത്തിയിരുന്നു. കൊച്ചിയിൽ നിന്നും പ്രവീണ്‍ രക്ഷപ്പെടുകയായിരുന്നു. കേസില്‍ കൂടുതല്‍ പേർ പ്രതികളാകുമെന്നും പോലീസ് അറിയിച്ചിട്ടുണ്ട്. കമ്പനിയുടെ ഡയറക്ടര്‍മാരും പ്രധാന ജീവനക്കാരുമായ സലീല്‍കുമാര്‍ ശിവദാസ്, മനീഷ് പെന്‍മാട്ട്, പ്രജിത്ത് കൈപ്പുള്ളി ,അനൂപ് വെണ്‍മേനാട് എന്നിവരെയാണ് പ്രതികളാക്കുക.

മോൺസൺ മാവുങ്കൽ 2.0 ആയി പ്രവീൺ റാണ

തൃശ്ശൂരിലെ സേഫ് ആൻഡ് സ്ട്രോങ്ങ് നിക്ഷേപ തട്ടിപ്പ് കേസിൽ പ്രവീൺ റാണയെ പിടികൂടാനുള്ള നീക്കം ഊര്‍ജ്ജിതമാക്കി  പൊലീസ്. സംഭവത്തെ തുടർന്ന് കമ്പനിയുടെ എംഡി-ചെയര്‍മാന്‍ സ്ഥാനം മറ്റൊരാള്‍ക്ക് കൈമാറി . പ്രവീൺ റാണയുടെ സ്വത്ത് കണ്ടുകെട്ടാന്‍ പോലീസ് നീക്കം തുടങ്ങി.

കഴിഞ്ഞ ദിവസം തൃശ്ശൂര്‍ ഈസ്റ്റ് പോലീസ്, പ്രവീൺ റാണയെ അന്വേഷിച്ച് കൊച്ചി കടവന്ത്രയിലെത്തിയിരുന്നു. കൊച്ചിയിൽ നിന്നും പ്രവീണ്‍ രക്ഷപ്പെടുകയായിരുന്നു. ഈ സാഹചര്യത്തിലാണ് കമ്പനിയുടെ എംഡി-ചെയര്‍മാന്‍ സ്ഥാനം മറ്റൊരാള്‍ക്ക് പ്രവീണ്‍ റാണ കൈമാറിയതായുള്ള വിവരങ്ങൾ പുറത്ത് വരുന്നത്. ഡ്രൈവറും ബന്ധുവുമായ വിഷ്ണുവിന് ആണ് ഡിസംബര്‍ 29ന് പ്രവീണ്‍ റാണ അധികാരം കൈമാറിയത്.
നിയമനടപടികളില്‍ ഇളവ് ലക്ഷ്യമിട്ടാണ് ഈ അധികാര കൈമാറ്റം എന്ന് സൂചനകളുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News