പെൻഷൻകാരോട് കേന്ദ്രസർക്കാർ യുദ്ധം പ്രഖ്യാപിച്ചിരിക്കുകയാണ്; ടി എം തോമസ് ഐസക്  

കേന്ദ്ര സർക്കാർ കേരളത്തിലെ ദശലക്ഷക്കണക്കിന് പാവപ്പെട്ട പെൻഷൻകാരോട് യുദ്ധം പ്രഖ്യാപിച്ചിരിക്കുകയാണ് എന്ന് സി പി ഐ എം കേന്ദ്രകമ്മറ്റി അംഗം  ടി എം തോമസ് ഐസക്.

കോർപ്പറേറ്റുകൾക്ക് വാരിക്കോരി വായ്‌പ നൽകി ,കുടിശ്ശികയാകുമ്പോൾ   അവ എഴുതിത്തള്ളുന്ന കേന്ദ്രസർക്കാർ കേരളത്തിലെ പാവങ്ങൾക്ക് വീഴ്ചയില്ലാതെ മാസം തോറും പെൻഷൻ നൽകാനുള്ള പദ്ധതി പോലും അട്ടിമറിച്ചിരിക്കുകയാണ്.

‘ ഖജനാവിൽ പണം ഇല്ലാതെ വന്നാൽ തല്ക്കാലം വായ്പ എടുത്ത് സാമൂഹിക സുരക്ഷാ പെൻഷൻ നൽകുന്നതിനായി ഉണ്ടാക്കിയ പെൻഷൻ ഫണ്ട് കമ്പനിയെടുത്ത വായ്പകൾ കേരള സർക്കാരിന്റെ ഓഫ് ബജറ്റ് വായ്പയായി കരുതി അത് നമ്മുടെ വാർഷിക വായ്പയിൽ നിന്ന് കുറവ് ചെയ്യാനാണ് കേന്ദ്രം തീരുമാനിച്ചിരിക്കുന്നത് ‘ എന്നും ടി എം തോമസ് ഐസക് ട്വിറ്ററിൽ കുറിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News