പാലക്കാട് കാഞ്ഞിരപ്പുഴ അണക്കെട്ടിൽ യുവാവിനെ കാണാതായി.

പാലക്കാട് കാഞ്ഞിരപ്പുഴ അണക്കെട്ടിൽ കുളിക്കാനിറങ്ങിയ യുവാവിനെ കാണാതായി. വെള്ളത്തോട് കോളനിയിലെ രാജേഷിനെയാണ് കാണാതായത്. തിരച്ചിലിനിടെ റിസര്‍വോയറിനകത്ത് രാജേഷിന്റെ വസ്ത്രങ്ങല്‍ കണ്ടെത്തിയിരുന്നു. തുടര്‍ന്നാണ് ഡാമില്‍ തിരച്ചില്‍ ആരംഭിച്ചത്. ഉച്ചയോടെയാണ് രാജേഷ് കുളിയ്ക്കാനായി വീട്ടിൽ നിന്നിറങ്ങിയത് എന്ന് വീട്ടുകാർ പറയുന്നു. ഫയര്‍ഫോഴ്‌സ്, പോലീസ്, റവന്യൂ ഉദ്യോഗസ്ഥര്‍, നാട്ടുകാര്‍ എന്നിവരുടെ നേതൃത്വത്തിൽ തിരച്ചിൽ പുരോഗമിക്കുകയാണ്.

ശബരിമല ദർശനത്തിന് എത്തിയ ശ്രീലങ്കൻ വനിതയെ പമ്പയിൽ കാണാതായി

മല കയറുന്നതിനു മുമ്പായി കുളിക്കാൻ ഇറങ്ങിയ ഇവർ ഒഴുക്കിൽ പെടുകയായിരുന്നു.

ഭർത്താവ് പരമലിംഗത്തിനും സംഘത്തിനും ഒപ്പം ദർശനത്തിന് വന്ന ജലറാണിയെന്ന സ്ത്രീയാണ് ഒഴുക്കിൽപ്പെട്ടത്. ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെയായിരുന്നു സംഭവം. അഗ്നിരക്ഷാ സേനയുടെ നേതൃത്വത്തിൽ ഇവർക്കായി തെരച്ചിൽ ആരംഭിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News