സി.പി.ഐ ഇടുക്കി ജില്ലാ എക്‌സിക്യൂട്ടീവിൽ നിന്ന് ഇ.എസ് ബിജിമോളെ ഒഴിവാക്കി. ദീർഘകാലമായി എക്സിക്യൂട്ടീവ് അംഗമായിരുന്ന ബിജിമോൾക്ക് പകരം ഇത്തവണ ജയാ മധുവിനെ എക്‌സിക്യൂട്ടീവിൽ ഉൾപ്പെടുത്തി.
നേരത്തെ സംസ്ഥാന സമ്മേളനത്തിൽ സംസ്ഥാന കൗൺസിലിലും പാർട്ടി കോൺഗ്രസ് പ്രതിനിധികളുടെ പട്ടികയിലും ബിജിമോൾ ഉൾപ്പെട്ടിരുന്നില്ല. കഴിഞ്ഞ ജില്ലാ സമ്മേളനത്തിൽ സംസ്ഥാന നേതൃത്വം ജില്ലാ സെക്രട്ടറി സ്ഥാനത്തേയ്ക്ക് ബിജിമോളെ പരിഗണിക്കുന്നുവെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാൽ ബിജിമോൾക്ക് പകരം കെ.സലിംകുമാർ ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടതോടെ നേതൃത്വത്തിനെതിരെ രൂക്ഷവിമർശനവുമായി ബിജിമോൾ രംഗത്തെത്തിയിരുന്നു. പാർട്ടിയിൽ പുരുഷാധിപത്യമാണെന്നും ഒരു വനിതാ ജില്ലാ സെക്രട്ടറി വേണം എന്ന സംസ്ഥാന നേതൃത്വത്തിന്റെ നയം ജില്ലാനേതൃത്വം അട്ടിമറിച്ചെന്നും പരാതിപ്പെട്ടിരുന്നു.
ജില്ലാ എക്‌സിക്യൂട്ടീവിൽ ഉൾപ്പെട്ടിട്ടില്ലെങ്കിലും ജില്ലാ നേതൃത്വത്തിൽ ബിജിമോൾ തുടരും.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here